ആന്റോ ആലുക്കാസ് ജൂവലറി ഗ്രൂപ്പ് ഉടമ ആന്റോ ആലുക്ക സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റില്‍

കൊച്ചി :59 ലക്ഷം രൂപ തരാനുണ്ടെന്ന് പറഞ്ഞു ജുവല്ലറി മുന്‍ മാനേജറുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തെന്ന് പരാതിയെ തുടര്‍ന്ന് ആന്റോ ആലുക്ക അറസ്റിലായതായി വാര്‍ത്തകള്‍. ആന്റോ ആലുക്കാസ് ജൂവലറിയുടെ പത്തനംതിട്ട മാനേജരായിരുന്ന ഡെമിയുടെയും കുടുംബത്തിന്റെയും ഭൂമിയും വീടും തട്ടിയെടുത്തുവെന്ന് പരാതിയിലാണ് അറസ്റ്റ്. നേരത്തെ ഫ്രാന്‍സിസ് ആലുക്കാസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന വിവരം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ അതിനു പിന്നാലെയാണ് സഹോദാരനായ ആന്റോയുടെ അറസ്റ്റുവാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്.മുന്‍ ജീവനക്കാരനെയും മാതാപിതാക്കളെയും തട്ടിക്കൊണ്ടു പോയി സ്വത്തുക്കള്‍ എഴുതി വാങ്ങിയെന്ന പരാതിയിലാണ് ആന്റോ ആലുക്കയെ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനേജരായിരുന്ന സമയത്ത് നടത്തിയ സ്വര്‍ണ്ണ ഇടപാടുകളില്‍ ഡെമി തനിക്ക് 59 ലക്ഷം രൂപ തരാനുണ്ടെന്ന് പറഞ്ഞാണ് തന്നെയും മാതാപിതാക്കളെയും തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.
കേസില്‍ ആന്റോ ആലുക്കാസിനെ കൂടാതെ നാല് പ്രതികള്‍ കൂടിയുണ്ട് . അവര്‍ക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.ഇതിനിടെ ഫ്രാന്‍സിസ് ആലുക്കാസിന്റെ കീഴിലുള്ള നാല് ഷോപ്പുകള്‍ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയുമാണ്. കൂടാതെ വിവിധ ബ്രാഞ്ചുകളിലെ നാല്‍പതോളം ജീവനക്കാരെ പിരിച്ചു വിടുന്നതിലേക്കും ഫ്രാന്‍സിസ് ആലുക്കാസ് എത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top