നാലുവയസുകാരിയെ പീഡിപ്പിച്ച ശേഷം അവയവങ്ങള്‍ അറുത്തുമാറ്റി; ജാര്‍ഖണ്ഡില്‍ കൊടും ക്രൂരത

റാഞ്ചി: നാലുവയസുള്ള കുഞ്ഞിനോട് കൊടും ക്രൂരത. പീഡനത്തിനുശേഷം മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 15 മുതല്‍ കാണാതായ കുട്ടിയുടെ മൃതദേഹത്തില്‍ ബലാത്സംഗം നടന്നതിന്റെ സൂചനകളുമുണ്ട്.

ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. റാഞ്ചി സര്‍ദാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് 19-കാരിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തിയ സംഭവം അരങ്ങേറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് ഗ്രാമവാസികളില്‍ ചിലര്‍ പോലീസിനെ അറിയിച്ചു. അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിച്ചുവരുന്നുണ്ട്.
കുട്ടിയെ കാണാതായി എന്ന പരാതി മാതാപിതാക്കളില്‍ നിന്ന് ലഭിച്ചിട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി, സംഭവസ്ഥലത്ത് എത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ വളയുകയും ചെയ്തു.

Top