അവിചാരിതമായി ചിലപ്പോള്‍ ഒരുക്കം പൂര്‍ത്തിയായ വിവാഹം മുടങ്ങാറുണ്ട്.ഒന്നെങ്കില്‍ വധു എത്തില്ല അല്ലെങ്കില്‍ വരന്‍ …ഇതുമല്ലെങ്കില്‍ മറ്റെന്ന്തെങ്കിലും വിഷയം ..അതു സ്ത്രീധനമാകാം -പ്രണയമാകാം .വിവാഹണ്ഗ്ഗള്‍ പടിക്കല്‍ വെച്ചു മുടങ്ങാറുണ്ട്.എന്നാല്‍ കല്യാണം മുടങ്ങിയെന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കാനൊന്നും ക്വിന്‍ എന്ന ഇരുപത്തേഴുകാരി ഒരുക്കമല്ലായിരുന്നു. കലിഫോര്‍ണിയയിലെ സാക്രമെന്റോയിലാണ് സംഭവം നടന്നത്. ക്വിന്‍ ഡ്യുവാനെയാണ് കല്യാണം മുടങ്ങിയെങ്കിലും പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കി മാതൃകയായ മണവാട്ടി. കല്യാണത്തിന് അഞ്ചു ദിവസം മുന്‍പാണ് വരന്‍ കല്യാണത്തില്‍ നിന്നു പിന്‍മാറുകയാണെന്ന വിവരം വധുവിന്റെ വീട്ടുകാരെ അറിയിക്കുന്നത്.അതിനു മുന്‍പു തന്നെ വിവാഹാഘോഷങ്ങള്‍ക്കായി ഹോട്ടലും മറ്റും ബുക്കു ചെയ്തിരുന്നു. ഏകദേശം 22 ലക്ഷം രൂപയായിരുന്നു വിവാഹ റിസപ്ഷനായി കരുതിയിരുന്നത്.
വരന്റെ അവിചാരിതമായ പിന്മാറ്റം ഞെട്ടലുണ്ടാക്കിയെങ്കിലും വിവാഹ സൽക്കാരത്തിൽ നിന്നു പിന്മാറാൻ തയാറായിരുന്നില്ല വധുവിന്റെ വീട്ടുകാർ.വരന്റെ തീരുമാനം ഞങ്ങളെ വിഷമിപ്പിച്ചുവെങ്കിലും ഈ അവസ്ഥ മറികടക്കാൻ തന്നെയായിരുന്നു ക്വിന്നിന്റെ അമ്മ ക്യാരിയുടെയും തീരുമാനം. സാക്രമെന്റോയിലെ നിർധന കുടുംബത്തിലെ അംഗങ്ങളെയാണ് 4 കോഴ്സ് വിരുന്നിനായി ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഏകാദേശം 90 ആളുകൾ വിരുന്നിൽ പങ്കെടുത്തു. ചിലർ ഒറ്റക്കും മറ്റു ചിലർ കുടുംബാഗങ്ങളോടൊപ്പവുമാണ് വിരുന്നിൽ പങ്കെടുത്തത്.
വിരുന്നിൽ കുംടുംബസമേതം പങ്കുചേർന്ന അബ്ദുല്ല വധുവിന്റെ അമ്മ ക്യാരിയോടു പറഞ്ഞതിങ്ങനെയാണ്. നിങ്ങളും കുടുംബവും വലിയൊരു വിഷമാവസ്ഥയിൽ കടന്നു പോകുമ്പോൾ അത് തരണം ചെയ്യാൻ ഇങ്ങനൊരു തീരുമാനമെടുത്തത് വളരെ അനുഗ്രഹം തന്നെയാണ്. നിങ്ങളുടെ ജീവിതത്തിലെ വലിയ നഷ്ടത്തിലും ഇല്ലാത്തവർക്കു നൽകുകയെന്ന വലിയ നൻമയാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. അതിന്റെ അനുഗ്രഹം കുടുംബത്തിനുണ്ടാകും.
സൽക്കാരത്തിൽ പങ്കെടുത്തവരുടെയെല്ലാം മനസു നിറഞ്ഞു ഒപ്പം ക്വിന്നിന്റെ കുടുംബത്തിനും സന്തോഷം നൽകി ഈ വിരുന്ന്. ദുഃഖം മറക്കാൻ ഹണിമൂണിനായി ബുക്കു ചെയ്തിരുന്ന ബെലിസിലേക്ക് പറക്കുകയാണ് ഈ അമ്മയും മകളും…