മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണ്; ജിം സാര്‍ഭിന്റെ നിലപാടിനെ കൈയടിച്ച് വരവേറ്റ് കങ്കണ; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

മദ്യം കഴിക്കുന്നതിനേക്കാള്‍ നല്ലത് പന്ത്രണ്ട് വേശ്യകളാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നതാണെന്ന് അഭിപ്രായപ്പെട്ട ജിം സാര്‍ഭിനെ പിന്തുണച്ച ബോളിവുഡ് നടി കങ്കണ റണാവത്ത് വിവാദത്തില്‍. ബലാത്സംഗത്തെക്കുറിച്ച് തമാശയായി ഇങ്ങനെ പരാമര്‍ശിച്ച ജിം സാര്‍ഭിനെ പ്രോത്സാഹിപ്പിക്കുകയും അതുകേട്ട് ചിരിക്കുകയും ചെയ്യുന്ന നടിയുടെ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെയാണ് നടിയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഒരു പാര്‍ട്ടിയിലാണ് സംഭവം.

ബോളിവുഡിലെ ധൈര്യശാലിയും ഫെമിനിസ്റ്റുമായ ഒരു നടിയില്‍ നിന്നും ഇത്തരം ഒരു രീതി പ്രതീക്ഷിച്ചിരുന്നില്ലയെന്നും ബലാത്സംഗം തമാശയായി ആണോ കങ്കണ കാണുന്നതെന്നും വിമര്‍ശനം ഉയരുകയാണ്. അതിനൊപ്പം തന്നെ നടിയുടെ ഈ രീതി ഇരട്ടത്താപ്പാണെന്നും വിമര്‍ശനം. സല്‍മാന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം സുല്‍ത്താന്റെ പ്രചരണ പരിപാടിയില്‍ സല്‍മാന്‍ ഖാന്‍ ഗുസ്തി കഴിഞ്ഞ് റിംഗില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ ആയിരുന്നു തന്റെ അവസ്ഥ എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് കങ്കണ നടത്തിയത്. അത്തരം ഒരു നടി ഇപ്പോള്‍ ജിമ്മിനെ പ്രോത്സാഹിപ്പിച്ചത് ഇരട്ടത്താപ്പാണെന്ന് ആരാധകര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top