(കണ്ണൂര്‍): 27 ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ടിന്റു ലൂക്കയ്‌ക്ക് ഒളിമ്പ്യന്‍ പി.ടി ഉഷ സമ്മാനിച്ചു.ഇന്നലെ ഉച്ചക്കഴിഞ്ഞ് ജിമ്മി ജോര്‍ജിന്റെ സ്‌മൃതി മണ്ഡപത്തില്‍ നടന്ന പുഷ്‌പാര്‍ച്ചനക്ക് ശേഷമാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ഒളിമ്പ്യന്‍ പി.ടി ഉഷ,ഒളിമ്പ്യന്‍ അഞ്‌ജു ബോബി ജോര്‍ജ്,ഒളിമ്പ്യന്‍ ടിന്റു ലൂക്കാ,ജിമ്മിയുടെ സഹോദരങ്ങള്‍ എന്നിവര്‍ ശവകുടീരത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി.തുടര്‍ന്ന് നടന്ന ചടങ്ങില്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.ജിമ്മി ജോര്‍ജ് അനുസ്‌മരണ പ്രഭാഷണം വി.ശ്രീനിവാസന്‍ നടത്തി.അവാര്‍ഡ് ജേതാവായ ടിന്‍ുവിനെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്‌റ്റി സെബാസ്‌റ്റ്യന്‍ ജോര്‍ജ് പരിചയപ്പെടുത്തി.
തുടര്‍ന്ന് 27 ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ടിന്റു ലൂക്കയ്‌ക്ക് ഒളിമ്പ്യന്‍ പി.ടി ഉഷ സമ്മാനിച്ചു.25000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. വിദ്യാഭ്യാസം,കല,കായികം മേഖലകളില്‍ നേട്ടം കൈവരിച്ച പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പി.ടി ഉഷ,ടിന്റു ലൂക്കാ,അഞ്‌ജു ബോബി ജോര്‍ജ്,സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്‌തു. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്‌റ്റന്‍ ജോബി ജോസഫ്,വോളിബോള്‍ താരം ഇ.കെ കിഷോര്‍ കുമാര്‍,മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.എം രാജന്‍,കെ.സുധാകരന്‍,ഗ്രാമപഞ്ചായത്തംഗം ഡാര്‍ലി ടോമി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിമ്മി ജോര്‍ജിന്റെ 28 ാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തിന്റെ ഫൈനല്‍ മത്സരവും നടന്നു.