ക്രൈം ഡെസ്‌ക്
കൊച്ചി: വിവാഹത്തിനു മുൻപ് സ്വന്തം വീട്ടിൽ കൊ്ണ്ടു പോയി സന്ദീപ് ജിൻസിയുടെ എല്ലാം കവർന്നു. ഒടുവിൽ ജിൻസിയെ ചതിച്ച ശേഷ വിവാഹത്തിൽ നിന്നു പിന്മാറി. ഒടുവിൽ സ്വന്തം ജീവിതം അവസാനിപ്പിക്കാനായിരുന്നു ജിൻസയുടെ തീരുമാനം. സന്ദീപിന്റെ ചതിയിൽ ഒരു കുടുംബത്തിനു ന്ഷ്ടമായത് അഭിമാനവും, കുരുന്നിന്റെ ജീവിതവുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലൽ കോളജ് അദ്ധ്യാപികയുമായ ജിൻസി (26) ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരൻ വേളം പെരുവയൽ സ്വദേശി തട്ടാന്റെ മീത്തൽ സന്ദീപിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തോടന്നൂർ ബി.ആർ.സിയിലെ താൽക്കാലിക ജീവനക്കാരനാണ്. ആത്മഹത്യ പ്രേരണ കൂടാതെ ലൈംഗികപീഡനത്തിനും കേസെടുത്തിട്ടുണ്ട്.
നവംബർ 12-നു ഇവർ തമ്മിൽ വിവാഹം നടത്താൻ നേരത്തേ നിശ്ചയിച്ചതായിരുന്നു. എന്നാൽ, സന്ദീപ് പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറി. വീട്ടുകാർ തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും സന്ദീപിന്റെ നിലപാടിൽ മാറ്റമുണ്ടായില്ല. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിലുള്ള മനോവിഷമത്തിൽ ജിൻസി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യക്കുറിപ്പിലും ജിൻസി ഈകാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. അച്ചൻ ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നേരത്തേ പേരാമ്പ്ര പൊലീസ് സന്ദീപിന്റെ പേരിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്.
യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി ആത്മഹത്യ കുറിപ്പിലുണ്ട്. യുവതി ഒരു അടുത്ത ബന്ധുവിനോടും ഈ കാര്യങ്ങൾ പങ്കുവെച്ചിരുന്നു. ഇവർ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. പലകാരണങ്ങൾ പറഞ്ഞ് സന്ദീപ്, ജിൻസിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയുമായിരുന്നു. അടുത്തമാസം നടക്കേണ്ട കല്യാണത്തിന്റെ ക്ഷണം യുവതിയുടെ വീട്ടുകാർ തുടങ്ങിയിരുന്നു.കല്യാണം മുടങ്ങിയ മനോവിഷമത്തിലാണ് ജിൻസി കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യചെയ്തത്. പേരാമ്പ്ര സി.ഐ സുനിൽ കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.