25 ജിബി അധിക ഡാറ്റയുമായി ജിയോ

എയര്‍ടെല്‍ ബ്രോഡ്ബാമന്റ് ഉപഭോക്താക്കള്‍ക്ക് 5 ജിബി അധിക ഡാറ്റ നല്‍കുകയാണെന്ന പ്രഖ്യാപനത്തിനു പിന്നാലെ സമാനമായ ഓഫറുമായി ജിയോയും രംഗത്ത്. ജിയോയുടെ ഓഫര്‍ മാമാങ്കം തുടരുകയാണെന്ന് ചുരുക്കം. എന്നാല്‍ ജിയോയുടെ ഈ ഓഫര്‍ എല്ലാവര്‍ക്കും ലഭിക്കില്ല. ഇന്റക്‌സ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ജിയോയുടെ 25 ജിബി അധിക ഡാറ്റ ലഭിക്കുക. ഇന്റക്‌സിന്റെ 4ജി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഓഫര്‍. ജിയോ കണക്ഷനും ഉപയോഗിക്കണം. ഒരു നമ്പറില്‍ 5 തവണ വരെ ഈ ഓഫര്‍ ലഭ്യമാകും. 309 രൂപയുടെയോ അതില്‍ കൂടുതല്‍ രൂപയുടേയോ ഓഫര്‍ ചെയ്യുന്നവര്‍ക്ക് ഒരു തവണ 5 ജിബിയാണ് അധിക ഡാറ്റയായി ലഭിക്കുക. ഒപ്പോയുമായി സഹകരിച്ചും ജിയോ കഴിഞ്ഞ മാസം 60 ജിബി വരെ അധിക ഡാറ്റ നല്‍കിയിരുന്നു. അതേസമയം, ജിയോയെ കടത്തി വെട്ടാന്‍ പതിനെട്ടടവും പയറ്റുകയാണ് മറ്റു മൊബൈല്‍ കമ്പനികള്‍. ഐഡിയ, വോഡാഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ എല്ലാ ടെലികോം കമ്പനികളും വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്. ജിയോയെ വെല്ലാന്‍ സാധ്യമായ വഴികളെല്ലാം പരീക്ഷിക്കുകയാണ് ലക്ഷ്യം.

Top