വെല്‍കം ഓഫര്‍ നീട്ടി ജിയോ; അണ്‍ലിമിറ്റഡ് ഓഫര്‍ 2018 മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ജിയോ അണ്‍ലിമിറ്റഡ് വെല്‍ക്കം ഓഫര്‍ 2018 മാര്‍ച്ച് 31വരെ നീട്ടിയതായി മുകേഷ് അംബാനി അറിയിച്ചു. ആദ്യ വര്‍ഷം 99 രൂപയും തുടര്‍ വര്‍ഷങ്ങളില്‍ മാസം 303 രൂപയും ചാര്‍ജ് ഈടാക്കുന്ന ജിയോ പ്രൈം മെമ്പര്‍ഷിപ്പും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ശേഷവും സൗജന്യ വോയിസ്‌കോളുകള്‍ തുടരും.

ഡിജിറ്റല്‍ ജീവിതത്തിന്റെ ഓക്‌സിജന്‍ തന്നെ ഇന്റര്‍നെറ്റാണ്. 2017 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 99 ശതമാനവും ജിയോ മറികടക്കും. കേവലം 170 ദിവസങ്ങള്‍ കൊണ്ട്? 100 മില്യണ്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടം റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി അറിയിച്ചു. ജിയോയെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം വിഡിയോ കാണുന്ന സമയം 5.5 കോടി മണിക്കൂറാണ്. ഒരോ സെക്കന്റിലും ഏഴു പുതിയ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്കു വരുന്നു. മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. ഓരോ ദിവസം കഴിയുന്തോറും നെറ്റ്‌വര്‍ക്ക് കൂടുതല്‍ ശക്തമാക്കാനാണ് റിലയന്‍സ് ജിയോ ശ്രമിക്കുന്നതെന്നും മുകേഷ് അംബാനി അറിയിച്ചു.

Top