
കൊച്ചി: പെരുമ്പാവൂരിലെ ജിഷാ കൊലപാതകവുകമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. ജിഷ തന്റെ മകളാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ജിഷയുടെ അമ്മ രാജേശ്വരിയെ അറിയില്ല.
ജിഷയുടെ അമ്മ തന്റെ വീട്ടില്‍ ഇരുപതുകൊല്ലം ജോലിക്ക് നിന്നു എന്ന് പറയുന്നതും കെട്ടുക്കഥയാണ്. പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ വിറളി പൂണ്ടവരാണ് ഇതിന് പിന്നിലെന്നും തങ്കച്ചന്‍ വിശദീകരിച്ചു.
ജിഷ കൊല്ലപ്പെട്ടതിന് പിന്നില്‍ താനാണെന്ന പ്രചരണം നട്ടാല്‍ കുരുക്കാത്ത നുണയാണ്. ജിഷയുടെ കൊലപാതകത്തില്‍ തങ്കച്ചന് പങ്കുണ്ടെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത് വാര്‍ത്തയായിരുന്നു. ഇതോടെയാണ് ആരോപണങ്ങള്‍ തള്ളി തങ്കച്ചന്‍ രംഗത്തുവന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഉന്നയിച്ച പരാതിയിലെ ആരോപനങ്ങള്‍ എല്ലാം തെറ്റാണ്. പെരുമ്പാവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ ചിലര്‍ പകവീട്ടുകയാണ്. അഭയ കേസുമായി ബന്ധപ്പെട്ട് ജോമോന്റെ പ്രവര്‍ത്തനങ്ങള്‍ ഏങ്ങനെയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തനിക്കെതിരേ ഇത്തരം ആരോപണം ഉയരുന്നത് ജീവിതത്തില്‍ ആദ്യമാണെന്നും തങ്കച്ചന്‍ പറഞ്ഞു.
ജിഷയുടെ കൊലപാതകം നടന്ന ശേഷം അമ്മയെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. അപ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. തനിക്ക് ഈ കുടുംബത്തെ അറിയില്ലെന്നും ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു. ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
പെരുമ്പാവൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷ പ്രദേശത്തെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തില്‍ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇന്നലെയാണ് രംഗത്ത് വന്നത്. നിര്‍ണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവന്‍വയ്പിച്ച ജോമോന്‍പുത്തന്‍പുരക്കേസില്‍ ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ഇതോടെയാണ് പുതിയ വിവാദം ഉണ്ടായത്.
ജിഷയുടെ അമ്മ രാജേശ്വരി 20 വര്‍ഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഈ നേതാവിന് ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തില്‍ അവകാശം ചോദിച്ചെന്നും അത് തരാതിരുന്നതോടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്താന്‍ അപേക്ഷ നല്‍കുമെന്ന് പറയുകയുമായിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയില്‍ ജോമോന്‍ ആരോപിക്കുന്നത്. ഈ പരാതി നിയുക്ത മുഖ്യമന്ത്രിക്കു പുറമെ ഡിജിപിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
ജിഷയുടെ മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാന്‍ പൊലീസ് നടപടിയുണ്ടായതും ജിഷയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയതിലുണ്ടായ വീഴ്ചയുമെല്ലാം ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ രക്ഷിക്കാനുണ്ടായ നീക്കമായിരുന്നെന്നും ജോമോന്‍ ആരോപിച്ചിരുന്നു. പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവ് നിയമിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ മനപ്പൂര്‍വം വീഴ്ചവരുത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും ജോമോന്‍ പരാതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി തങ്കച്ചന്‍ മാധ്യമങ്ങളെ കണ്ടത്.