ജിഷ മദ്യപിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണം വഴിതിരിച്ച് വിടാന്‍; കൊലപാതകത്തില്‍ ഉന്നതന് പങ്ക്; വിവരങ്ങള്‍ മുഖ്യമന്ത്രിയോട് പറയുമെന്ന് ജിഷയുടെ അച്ഛന്‍

jisha

തിരുവനന്തപുരം: ജിഷ കൊലപാതകക്കേസില്‍ ബന്ധമില്ലാത്ത പല റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നതെന്ന് ജി,യുടെ പിതാവ് ആരോപിക്കുന്നു. ജിഷ മദ്യപിച്ചെന്നുള്ള റിപ്പോര്‍ട്ടുകളും മറ്റും അന്വേഷണം വഴിതിരിച്ച് വിടാനുള്ള തന്ത്രമാണ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും. കൊലപാതകിയെക്കുറിച്ച് തനിക്ക് പല സംശയങ്ങളുമുണ്ട്. അതിനെക്കുറിച്ചുള്ള വിവരങ്ങളും ഇന്ന് മുഖ്യമന്ത്രിയെ കാണുമ്പോള്‍ പറയുമെന്ന് ജിഷയുടെ അച്ഛന്‍ പറയുന്നു.

താന്‍ മദ്യപിച്ച് വീട്ടില്‍ വരുമ്പോള്‍ അവള്‍ അതിനെ അതിര്‍ക്കാറുണ്ട്. അങ്ങനെയുള്ള മകളെക്കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഉന്നതന്റെ പേര് പുറത്ത് വരാതിരിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മകളെ കൊന്നത് ആരെന്ന് കണ്ട് പിടിച്ച് തരണം.ഈ കാര്യത്തില്‍ പോലീസിന്റെ ‘നിഷ്ഠുരമായ മൂടിവെയ്പ്പ്’ അവസാനിപ്പിക്കണം എന്നാണ് തനിക്ക് പറയാന്‍ ഉള്ളത്. എന്റെ മകള്‍ ഒറ്റക്ക് വീട്ടില്‍ വരുന്ന സമയം നോക്കി കൃത്യമായി കരുതിക്കൂട്ടിയാണ് ഇത് ചെയ്തത്.എന്റെ മകളുടെ കൊലപാതകത്തിന് പിന്നില്‍ ഒരു ഉന്നതനായ ശക്തിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ സാഹചര്യത്തെളിവുകളും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ജനങ്ങള്‍ ഒന്നടങ്കം ജിഷക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെടുമ്പോള്‍ പോലീസ് കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. ചെരുപ്പും ഡിഎന്‍എ ടെസ്റ്റുമായി അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയത് എന്തിന് വേണ്ടിയായിരുന്നു? കൊലപാതകി തൊട്ട് അടുത്ത് തന്നെ ഉണ്ടെന്ന് പോലീസിനും അറിയാവുന്നതല്ലേ. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ച മാദ്ധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരേ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയതായും ജിഷയുടെ പിതാവ് ഒരു മാധ്യമത്തോട് പറയുകയുണ്ടായി.

ജിഷയുടെ അമ്മ രാജേശ്വരിക്ക് മകള്‍ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍15 ലക്ഷം രൂപ കൈമാറുന്നത് പിപി തങ്കച്ചനാണ്. ഇത് നേരത്തെ തന്നിരുന്നുവെങ്കില്‍ അവള്‍ മരിക്കില്ലായിരുന്നെല്ലോ എന്നാണ് അന്ന് രാജേശ്വരി പറഞ്ഞത്. മൂത്തമകള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്കി. ജിഷയുടെ ആശ്രിത അല്ലായിരുന്നിട്ടും എന്തിനാണ് ദീപക്ക് ജോലി നല്കിയത്? ഇതോടെ ഇവര്‍ക്ക് തങ്കച്ചന്‍ പൊന്നച്ചനായി എന്നും അദ്ദേഹം ആരോപിച്ചു. പണത്തിന് വേണ്ടിയല്ല തന്റെ പോരാട്ടം. തനിക്ക് വധ ഭീഷണിയുണ്ട്. കോടികള്‍ നല്‍കാമെന്ന് പറഞ്ഞാലും താന്‍ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Top