‘ജിഷ ഭവനം’ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ പണികഴിപ്പിച്ച വീട് മുഖ്യമന്ത്രി ജിഷയുടെ അമ്മക്ക് കൈമാറി

കൊച്ചി:ജിഷ ഭവനം ജിഷയുടെ അമ്മക്കും സഹോദരിക്കും മുഖ്യമന്ത്രി കൈമാറി .ജിഷയുടെ അമ്മയും സഹോദരിയും ഇന്നു തന്നെ പുതിയ വീട്ടിലേക്കു താമസം മാറും. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സര്‍ക്കാര്‍ പണികഴിപ്പിച്ച വീടാണ് ഇന്നു കൈമാറിയത്. ‘ജിഷ ഭവനം’ എന്നു പേരിട്ട പുതിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷയുടെ അമ്മ രാജേശ്വരിക്കു നല്‍കി.</പ്>

ജിഷയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്ന അടച്ചുറപ്പുള്ള വീട്. പക്ഷേ, അത് യാഥാര്‍ഥ്യമായത് കാണാന്‍ ജിഷ ഇല്ല. പതിനൊന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് കുറുപ്പംപടി ആലിപ്പാടം കനാല്‍ ബണ്ട് റോഡിലെ അഞ്ചുസെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ നിര്‍മിതികേന്ദ്രമാണ് വീടിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയത്.രാജേശ്വരിയുടെ ആഗ്രഹപ്രകാരമാണ് വീടിന് ജിഷ ഭവനം എന്ന് പേരിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top