
സ്വന്തം ലേഖകൻ
കൊച്ചി: പെരുമ്പാവൂരിൽ നിയമ വിദ്യാർഥി ജിഷ കൊല്ലപ്പെട്ട ദിവസം അമിനൂൾ ആസമിലായിരുന്നതായി ബന്ധുക്കൾ. ഏപ്രിൽ 11 നു അവസാനിച്ച അസം തിരഞ്ഞെടുപ്പിനു മുൻപു തന്നെ പ്രതി വീട്ടിലെത്തിയതായാണ് ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇതോടെ അമിയൂൾ തന്നെയാണ് പ്രതിയെന്നുറപ്പിച്ച പൊലീസിന്റെ കണക്കു കൂട്ടലുകൾ വീണ്ടും തെറ്റി. കഥയും തിരക്കഥയും തെറ്റിയ പൊലീസ് ഇതോടെ വീണ്ടും സംശയത്തിന്റെ നിഴലിലുമായി.
ഏപ്രിൽ 28 നാണ് പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. കേസിൽ നിരവധി മാനങ്ങൾ നൽകി മാസങ്ങൾക്കു ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാവിന്റെ പേര് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ പുറത്തു വിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അതു വരെ ചിത്രത്തിലില്ലാതിരുന്ന പ്രതിയെ പൊലീസ് തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്യുന്നത്. അസം സ്വദേശിയും 23 കാരനുമായ അമിനൂൾ ഇസ്ലാമാണ് പ്രതിയെന്ന വാദമാണ് പൊലീസ് ഉയർത്തിയത്. സംസ്ഥാന മുഖ്യമന്ത്രിയും, കോൺഗ്രസ് യുഡിഎഫ് ബിജെപി നേതാക്കളും പൊലീസിനെ അഭിന്ദിച്ചു രംഗത്ത് എത്തുകയും ചെയ്തു. തങ്ങളുടെ കാലത്ത് ശേഖരിച്ച തെളിവാണ് പ്രതിയെ പിടികൂടാൻ സഹായകമായതന്ന വാദം ഉയർത്തി രമേശ് ചെന്നിത്തല ഞെളിയുകയും ചെയ്തു.
ഇതിനിടെയാണ് പ്രതിയെ പിടിക്കും മുൻപ് പൊലീസ് തയ്യാറാക്കിയ തിരക്കഥയിലെ പഴുതുകൾ ഓരോന്നായി പൊളിഞ്ഞ് വീണത്. പോക്കറ്റടിക്കാരനെ പിടികൂടിയാൽ പോലും മാധ്യമങ്ങൾക്കു മുന്നിൽ നിരത്തി നിർത്തി ചിത്രമെടുപ്പിക്കുകയും, നെടുനീളൻ പത്രസമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്ന പൊലീസ് കേരളഞ്ഞെ നടുക്കിയ വിഖ്യാതമായ കൊലക്കേസിലെ പ്രതിയുടെ മുഖം ഇ്‌പ്പോഴും കറുത്ത മൂടുപടത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ ചിത്രം പ്രചരിക്കുന്നതു തടയാൻ സോഷ്യൽ മീഡിയയിൽ അടക്കം കനത്ത ജാഗ്രതയും പുലർത്തുന്നു. പ്രതി അമിനുള്ളിന്റെ തിരിച്ചറിയൽ പരേഡിന്റെ പേരിലാണ് പൊലീസ് ഇതുവരെ ഇയാളുടെ മുഖം മൂടി സൂക്ഷിച്ചിരുന്നത്. എന്നാൽ, തിരിച്ചറിയൽ പരേഡ് പരമാവധി നീട്ടിക്കൊണ്ടു പോയി പ്രതിയുടെ മുഖം മൂടി സൂക്ഷി്ക്കുന്നതിനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആരോപണം ഉയർന്നു കഴിഞ്ഞു.
ഇതിനിടെ അമീനുൾ അസമിലെ തിരഞ്ഞെടുപ്പു ദിവസം വീട്ടിലുണ്ടായിരുന്ന എന്ന ബന്ധുക്കളുടെ മൊഴി പുറത്തു വന്നു. ഏപ്രിൽ 11 നായിരുന്നു അസമിലെ തിരഞ്ഞെടുപ്പ്. ജിഷയെകൊലപ്പെടുത്തിയ ശേഷം തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന് പ്രതി പോയി എന്നായിരുന്നു പൊലീസിന്റെ കഥ.എന്നാൽ, ഇതിനിടെ പ്രതിയുടെ ബന്ധുക്കൾ പ്രതി അസമിലെ തിരഞ്ഞെടുപ്പു ദിവസം വീട്ടിലുണ്ടായിരുന്നു എന്നു വ്യക്തമാക്കി. ഇതോടെയാണ് പ്രതി ഒത്തു തീർപ്പു പ്രതിയാണെന്നും വാടക കൊലയാളിയാണെന്നുമുള്ള രീതിയിൽ കഥകൾ പ്രചരിച്ചത്.