കൊച്ചി: കേരളത്തെ നടുക്കിയ ജിഷകൊലപാതകത്തില് നിര്‍ണ്ണായകമായ വഴിത്തിരിവ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പുതിയ ആഭ്യന്തര മന്ത്രിക്കും മുന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനനന്ദനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈമാറി. കേസന്വേഷണവുമായി ബന്ധമില്ലാത്ത എന്നാല്‍ സിപിഎം ഭരണത്തോട് അടുത്ത് നില്ക്കുന്ന ചില ഉദ്യോഗസ്ഥരാണ് ജിഷ കേസ് സംബന്ധിച്ച യാഥാര്‍ത്ഥ ചിത്രം ഇടത് നേതാക്കള്‍ക്ക് നല്‍കിയത്. വിഎസ് അച്യുതാനന്ദന് ലഭിച്ച വിവരങ്ങള്‍ പിണറായി വിജയന് കൂടി നല്കാന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
കേരളം ഞെട്ടുന്ന വെളിപ്പെടുത്തലുകളാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. വിവരം ലഭിച്ച ഉടനെ വിഎസ് അച്യുതാനന്ദന് തന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ കൊണ്ടും പൊതുപ്രവര്‍ത്തകരെ കൊണ്ടും വിശദമായ അന്വേഷണം നടത്തികൊണ്ടിരിക്കുകയാണ്. പിണറായി മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന് തയ്യാറായേക്കും.
അതേ സമയം ജിഷയുടെ കൊലപാതകി കൊല്ലപ്പെട്ടുവെന്നുളള വാര്‍ത്തകളും അന്വേഷണ സംഘം പുറത്ത് വിടുന്നതും കേസിന്റെ നടപടികള്‍ ദുരൂഹമാക്കുന്നു. പ്രതിയെ പിടിക്കാനുളള എല്ലാ തെളിവുകളും തുടക്കത്തില്‍ തന്നെ പോലീസ് നശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഭരണം മാറിയതും പ്രതികള്‍ കുരുങ്ങുമെന്ന സൂചനകളും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇടത് നേതാക്കള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനും ലഭിച്ചു.
ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമാണെങ്കിലും ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ നിര്‍ണ്ണായമായ മൊഴികളും ഈ കാര്യങ്ങള്‍ തെളിയിക്കാന്‍ ആവശ്യമാണ്. പുതിയ അന്വേഷണ സംഘം ഈ ദിശയിലേയ്ക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. ഒരു നേതാവിന്റെ മക്കളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.