
കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കൊലയാളിയുടെതെന്ന് സംശയിക്കുന്നയാളുടെ ഡിഎന്‍എ അന്വേഷണ സംഘത്തിന്വീണ്ടും ലഭിച്ചതാണ് വഴിത്തിരിവാകുന്നത്. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍ നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട രക്തത്തില്‍ നിന്നുമാണ് ഡിഎന്‍എ കിട്ടിയത്.
ജിഷയുടെ ശരീരത്തിലുണ്ടായ കടിയേറ്റ പാടില്‍നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതെ ഡിഎന്‍എ ആണ്. കൊലയാളിക്ക് പരിക്കേറ്റിരുന്നുവെന്നതിനും ഇപ്പോള്‍ ലഭിച്ച ഡിഎന്‍എ തെളിവായി. ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍നിന്നാണ് കൊലയാളിയുടെ ഡിഎന്‍എ ആദ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്.
കടിച്ചയാളുടെ ഉമിനീരും ജിഷയുടെ വസ്ത്രത്തില്‍ കലര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റിഡിയിലുള്ളവരെ വിശദമായി പരിശോദിച്ചെങ്കിലും ലഭിച്ച ഡിഎന്‍എയുമായി പൊരുത്തപ്പെട്ടിരുന്നില്ല. എന്നാല്‍ വീണ്ടും ഡിഎന്‍എ ലഭിച്ചത് അന്വേഷണ സംഘത്തിന് ആത്മവിശ്വാസം നല്‍കും.