![](https://dailyindianherald.com/wp-content/uploads/2016/05/kanoor.png)
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്. രേഖാ ചിത്രവുമായി സാമ്യമുള്ള അയല്‍വാസിയെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ഇയാല്‍ കൊലപാതക സമയത്ത് സമീപത്തെ ടവര്‍ കേന്ദ്രീകരിച്ച് ഉണ്ടായിരുന്നതായും തെളിഞ്ഞതോടെ ഇയാളുതന്നെയാണ് പ്രതിയെന്നാണ ്പോലീസ് നിഗമനം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് നല്‍കുന്നത്. ഇത് പോലീസിനെ കുഴയ്ക്കുകയാണ്. ഇയാള്‍ നാട്ടില്‍ നിന്ന് മുങ്ങിയതും സംശയം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ പന്തല്‍ നിര്മാണത്തൊഴിലാളിയുെട മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. അക്രമം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീട്ടിന് പുറത്ത് മഞ്ഞ ഷര്‍ട്ട് ധരിച്ചയാളെ കണ്ടിരുന്നെന്നും കനാല്‍ വഴിയാണ് രക്ഷപ്പെട്ടത്തെന്നുമാണ് മൊഴി. ഈ വ്യക്തിയെ തന്നെ അയല്‍വാസിയായ സ്ത്രീ കണ്ടതായും മൊഴിയുണ്ട്. ഈ രണ്ടു മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പൊലീസ് സംശയിക്കുന്ന മുപ്പത്തഞ്ചുകാരന് ലഹരി മരുന്ന് കേസില്‍ മുന്‍പ് പിടിക്കപ്പെട്ടയാളാണ്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൊല്ലത്ത് പറഞ്ഞു
അതേസമയം ആലുവ പൊലീസ് ക്ലബില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അക്രമം നടന്ന സമയത്ത് ഇയാള്‍ വീടിന്റെ പരിസരത്തുണ്ടായിരുന്നെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിനുശേഷമാണ് ഇയാള്‍ കണ്ണൂരില്‍ ഹോട്ടല്‍! ജോലിക്ക് ചേര്‍ന്നത്. ഇത് രണ്ടുമാണ് സംശയത്തിനിടയാക്കിയത്. കണ്ണൂര്‍ നിന്ന് ഇന്നലെ അര്‍ധരാത്രി കസ്റ്റഡിയിലെടുത്തയാളെ തൃശൂരില്‍വച്ചാണ് അന്വേഷണസംഘത്തിന് കൈമാറിയത്. പ്രതിയാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇയാളുള്‍പ്പെടെ ഏഴ് പേരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.