![](https://dailyindianherald.com/wp-content/uploads/2016/05/jisha-1.png)
കൊച്ചി: പത്ത് ദിവസം പിന്നിടുമ്പോഴും ദലിത് വിദ്യാര്‍ത്ഥിനി ജിഷയുട കൊലപാതകികളെ കണ്ടെത്താന്‍ കഴിയാതെ പോലീസ്. തെളിവുകള്‍ നശിപ്പിപ്പാന്‍ തുടക്കത്തില്‍ കൂട്ടുനിന്ന് പോലീസിപ്പോള്‍ പ്രതികള്‍ക്കായുള്ള നേട്ടോട്ടത്തിലാണ്. കൊലപാതകികളെ കണ്ടെത്താനുള്ള നീക്കം വൈകുന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തിപെടുകയാണ്. കടുത്ത വിമര്‍ശനങ്ങെളത്തുടര്‍ന്ന് ഡിജിപി സെന്‍കുമാര്‍ അടക്കം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇന്നലെ പെരുമ്പാവൂരില്‍ എത്തി. അറസ്റ്റിലായവരെ ഇന്ന് തിരിച്ചറിയില്‍ പരേഡിന് വിധേയമാക്കിയേക്കും ഇന്നുതന്നെ അറസ്റ്റുമുണ്ടായേക്കും.
ഇന്നലെ ഏഴു പേരെ കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ രണ്ടു ബസ് ഡ്രൈവര്‍മാരുമുണ്ട്. ഇവരില്‍ ഒരാളാണ് പ്രതിയെന്ന് പോലീസ് കരുതുന്നു. ജിഷ കൊല്ലപ്പെടുന്നതിന് മുമ്പ് സംഭവം നടന്ന വീട്ടില്‍ നിന്നും സംസാരം കേട്ടതായും വിശ്വാസം എന്ന വാക്കേ വ്യക്തമായുള്ളൂവെന്നും ഇന്നലെ അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്. ജിഷ കൊല്ലപ്പെട്ടത് വ്യാഴാഴ്ച വൈകിട്ട് 5.45 നും ആറിനും ഇടയിലാണെന്നാണ് സൂചന. ജിഷ 5 മണിക്ക് വെള്ളവുമായി വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടിരുന്നതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് അരമണിക്കൂര്‍ കഴിഞ്ഞാണ് നിലവിളി കേട്ടത്.
ജിഷയുമായി പരിചയമുള്ളവരാണ് കൊലയാളിയെന്നാണ് സൂചന. ജിഷയുടെ പെന്‍ക്യാമറ പോലീസ് പരിശോധിച്ചെങ്കിലും അമ്മയുടെ ചിത്രം മാത്രമാണ് കണ്ടെത്തിയത്. ക്യാമറയില്‍ നിന്നും ഡിലീറ്റായിപ്പോയ ചിത്രങ്ങള്‍’ കണ്ടെത്തുന്നതിനായി വിദഗ്ധപരിശോധനക്ക് അയച്ചിരിക്കുകയാണ്. അതിനിടെ റീ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധ്യത അടഞ്ഞതും വിവാദമായി. മൃതദേഹം ദഹിപ്പിച്ചതാണ് സാധ്യത നഷ്ടപ്പെടുത്തിയത്. അന്വേഷണം കഴിഞ്ഞെന്നും ഇനി മൃതദേഹം സംസ്‌ക്കരിക്കാമെന്നും പോലീസ് ബന്ധുക്കള്‍ക്ക് എഴുതി നല്‍കിയ നിര്‍ദ്ദേശമാണ് വലിയ വീഴ്ചയായത്.
വൈകിട്ട് ആറിന്‌ശേഷം മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍, രാത്രി 7.30ന് ശേഷമാണ് ജിഷയുടെ മൃതദേഹം മലമുറി പൊതുശ്മശാനത്തില്‍ ദഹിപ്പിച്ചത്. മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാരനെ പോലീസ് നിര്‍ബന്ധിച്ച് സംസ്‌കരിപ്പിക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ആശുപത്രിയില്‍ കഴിയുന്ന അമ്മ രാജേശ്വരിയെ കാണിക്കാനോ വീട്ടില്‍കൊണ്ടുപോയി മറ്റ് ബന്ധുക്കളെ കാണിക്കാനോ പോലീസ് തയ്യാറായില്ല.
ജിഷയുടെ കൊലപാതകം ആസൂത്രിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എഡിജിപി കെ. പത്മകുമാര്‍ പറഞ്ഞു. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതില്‍ ഒരാള്‍ അന്യസംസ്ഥാനക്കാരനാണ്. അന്യസംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച സാമഗ്രികളും പ്രതിയുടെ ചെരുപ്പും മറ്റും ലഭിച്ചിട്ടും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരീ ഭര്‍ത്താവ്, ഇയാളുടെ സുഹൃത്ത്, ഒരു പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവിന്റെ അനിയന്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കനാല്‍ പുറമ്പോക്കില്‍ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.