![](https://dailyindianherald.com/wp-content/uploads/2016/05/police-1.png)
കൊച്ചി: തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തില്ലെന്ന് കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപ. തന്നെക്കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് കുറിച്ചു ദിവസങ്ങളായി പ്രചരിക്കുന്നതെന്നും ഹിന്ദി സംസാരിക്കാനറിയാത്ത തനിക്ക് അന്യസംസ്ഥാനക്കാരനായ സുഹൃത്തുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ദീപ വ്യക്തമാക്കി.
തന്റെ സുഹൃത്തുക്കളാരും ജിഷയെ പരിചയപ്പെട്ടിട്ടില്ല. വീട്ടുപണിക്കുവന്ന രണ്ട് പേര്‍ ജിഷയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ മലയാളികളാണ്. വീട് നിര്‍മ്മിക്കാന്‍ എത്തിയ രണ്ടു മലയാളികളാണ് ഭീഷണിപ്പെടുത്തിയത്. തന്നോട് മോശമായി പെരുമാറിയെന്ന് ജിഷ പറഞ്ഞിരുന്നു. അമ്മയെയും മകളെയും ശരിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. അയല്‍വാസികള്‍ക്ക് ഞങ്ങളുമായി ശത്രുതയുണ്ട്. അമ്മയ്ക്ക് നാലു പേരെ സംശയമുണ്ട്. ഇതര സംസ്ഥാനക്കാരനുമായി ബന്ധമില്ലെന്നും ദീപ പറഞ്ഞു
ഇക്കാര്യങ്ങളെല്ലാം പൊലീസിനോടും വനിതാകമ്മീഷനോടും വ്യക്തമാക്കിയതാണ്. ജിഷ തന്റെ ചോരയാണ് അവളെ കൊലയ്ക്ക് കൊടുക്കാന്‍ തനിക്കാവില്ല ദീപ പറഞ്ഞു. അമ്മയുടെ തറവാട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി പെരുമ്പാവൂരിലെ വിട്ടീലേക്ക് വന്നിട്ടില്ല. അതുകൊണ്ടുതന്നെ അമ്മയേയും ജിഷയേയും ആരെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അയല്‍വാസികളില്‍ ചിലരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ഭീഷണി ഉണ്ടായിരുന്നതായി ജിഷ റഞ്ഞിട്ടില്ല.
ഭര്‍ത്താവിന്റെ തുണയില്ലാത്തതിനാല്‍ ഒരു ദിവസം പോലും അവധിയെടുക്കാതെ ജോലി ചെയ്താണ് ജീവിക്കുന്നത്. അപവാദപ്രചരണങ്ങള്‍ അവസാനിപ്പിക്കണം തനിക്കും മകള്‍ക്കും ഇനിയും ഇവിടെ ജീവിക്കേണ്ടതാണ്. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ദീപ ആരോപിച്ചു.
സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ഇന്നലെ മൂന്നുമണിക്കൂറോളം ജിഷയുടെ സഹോദരി ദീപയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പൊലീസ് തിരയുന്ന യുവാവ്, ജിഷയുടെ അച്ഛന്‍ പാപ്പു താമസിക്കുന്ന വീട്ടില്‍ സഹോദരി ദീപയെ കാണാനെത്തിയിരുന്നെന്നു നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് എന്നാണ് പോലീസ് പുറത്ത് വിടുന്ന വാര്‍ത്തകള്‍.
ഇതിനിടെയാണ് വിശദീകരണവുമായി ദീപ രംഗത്തെത്തിയത്.