ആലുവ:ജിഷയുടെ കൊലപാതകി മിന് അമ്റുള്‍ എല്ലാം സമ്മതിച്ചു. മുന്‍ വൈരാഗ്യമായിരുന്നു ജിഷയെ കൊലപ്പെടുത്താന്‍ കാരണമെന്നു പിടിയിലായ മിന് അമ്റുളിന്റെ മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം സമ്മതിച്ചു.
കൊല്ലപ്പെടുന്നതിന്റെ തലേന്ന് ജിഷയുമായുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി അമി ഉള് ഇസ്ലാമിന്റെ മൊഴി. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നും പൊലീസ് പറയുന്നു. പൊലീസിനെ സമര്‍ഥമായി കബളിപ്പിച്ച് മുങ്ങിയ പ്രതിയെ പിടികൂടിയതാകട്ടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും.
2016 ഏപ്രില്‍ 27നായിരുന്നു ജിഷയുടെ ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം. ജിഷയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് 200 മീറ്റര്‍ മാത്രം അകലെയുളള സ്ത്രീകളുെട കുളിക്കടവില്‍ പ്രതി അമി ഉല് ഇസ്ലാം കുളിക്കാനെത്തുന്നു. ഈ സമയം അവിടെ കുളിച്ചിരുന്ന സ്ത്രീകള്‍ പ്രതിയെ കണ്ട് ദേഷ്യപ്പെട്ടു. . വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ സ്ത്രീകള്‍ സംഘം ചേര്‍ന്ന് അമിഉള്‍ ഇസ്ലാമിനെ മര്‍ദ്ദിച്ചു. ഈ സമയം കൊല്ലപ്പെട്ട ജിഷയും അവിടെയുണ്ടായിരുന്നു. സ്ത്രീകള്‍ കൂട്ടത്തോടെ അമിഉള്‍ ഇസ്ലാമിനെ മര്‍ദ്ദിക്കുന്നത് കണ്ട് ജിഷ ചിരിച്ചു. സ്ത്രീകളുടെ മര്‍ദ്ദനത്തില്‍ അപമാനിതനായ അമിഉള്‍ ഇസ്ലാം പിറ്റേന്ന് ഉച്ചയോടെ ജിഷയുടെ വീട്ടിലെത്തി.ജിഷയുമായി വാക്കുതര്‍ക്കമുണ്ടായി.ജിഷ അമി ഉള് ഇസ്ലാമിനെ ചെരുപ്പു കൊണ്ട് അടിച്ച് പുറത്താക്കി.പിന്നീട് പെരുമ്പാവൂരിലെത്തി മദ്യപിച്ച അമി ഉള് ഇസ്ലാം വൈകിട്ട് 5 മണിയോടെ ജിഷയുടെ വീട്ടിലെത്തി.ജിഷയുമായി വീണ്ടും വാക്കുതര്‍ക്കമുണ്ടായി. </
ഈ വാക്കുതര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ജിഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. മരണവെപ്രാളത്തില്‍ ജിഷ അമിഉള്‍ ഇസ്ലാമിനെ കടിച്ചു. ഇതിനിടെ ജിഷ കുടിക്കാന്‍ വെളളം ചോദിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന മദ്യം ജിഷയുടെ വായിലേക്ക് ഒഴിച്ചു. പിന്നാലെ കത്തി ഉപയോഗിച്ച് ജിഷയുടെ ജനനേന്ദ്രിയം കുത്തിക്കീറി. മാനഭംഗപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് പുറത്തേക്കിറങ്ങി നടന്ന അമിഉള്‍ ഇസ്ലാം കനാലിലിറങ്ങി ചോരക്കറ കഴുക്കികളഞ്ഞു. ചെരുപ്പും സമീപത്ത് ഉപേക്ഷിച്ചു. തുടര്‍ന്ന് ആസാമിലെ സ്വന്തം നാട്ടിലേക്ക് പോയി. ഈ യാത്രയ്ക്കിടെ കയ്യിലുണ്ടായിരുന്ന സിം കാര്‍ഡും ഉപേക്ഷിച്ചു. പിന്നീട് തഞ്ചാവൂരില്‍ ജോലി തരപ്പെടുത്തിയ േശഷം ആസാമില്‍ നിന്ന തഞ്ചാവൂരിലേക്ക് മടങ്ങി. ഈ സമയം മുമ്പുപയോഗിച്ചിരുന്ന ഫോണിലേക്ക് പുതിയ സിം കാര്‍ഡും ഇട്ടു. ഫോണിന്റെ ഐഎംഇഐ നമ്പര്‍ നേരത്തെ അറിയമായിരുന്ന പൊലീസിന് ഇതോടെ അമിഉള്‍ ഇസ്ലാമിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പെരുമ്പാവൂരിലുണ്ടായിരുന്ന അമിഉള്‍ ഇസ്ലാമിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും പ്രതിയിലേക്കുളള വഴി തുറന്നു.
കത്തി ഉപയോഗിച്ചാണ് ജിഷയെ മുറിവേല്പിച്ചതെന്നു പറഞ്ഞ മിന് അമ്റുള്‍ എവിടെയാണ് ഇത് ഉപേക്ഷിച്ചതെന്നു പറഞ്ഞില്ല. പലയിടങ്ങളെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അതില്‍ വ്യക്തതയില്ല. ഇതു കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജിഷ ഒരിക്കല്‍ തന്നെ കളിയാക്കിയതാണ് വൈരാഗ്യത്തിന് കാരണമെന്നാണ് മിന് അമ്റുള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇതു പൂര്‍ണമായി വിശ്വസിക്കാനാവാത്തതാണെന്നാണു പൊലിസിന്റെ വിശദീകരണം. മിന് അമ്റുള്‍ ജിഷയെ കൊല്ലാന്‍ കളിയാക്കിയ വൈരഗ്യമല്ലെന്നു പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. ഇതുസംബന്ധിച്ചു മിന് അമ്റുള്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാര്യം പുറത്തുവിട്ടിട്ടില്ല.
വൈകിട്ട് മദ്യലഹരിയിലാണ് ജിഷയുടെ വീട്ടിലെത്തിയത്. ജിഷയുടെ വീട്ടില്‍ കയറിയപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു. ജിഷ ഇതിനെ തടഞ്ഞു. തുടര്‍ന്ന് കത്തികൊണ്ട് കുത്തി. കുത്തേറ്റപ്പോള്‍ വെള്ളം വേണമെന്നു പറഞ്ഞു. പോക്കറ്റില്‍ കരുതിയിരുന്ന കുപ്പിയില്‍നിന്നു മദ്യം നല്കി. മദ്യവുമായാണ് ജിഷയുടെ വീട്ടില്‍ പോയത്. മദ്യം നല്കിയപ്പോള് ജിഷ കടിച്ചു. താന്‍ തിരിച്ചും കടിച്ചു. അതിനിടയില്‍ ജിഷയുമായി വീണ്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തതോടെ ജിഷയുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിയിറക്കി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടഞ്ഞതാണ് ജനനേന്ദ്രിയം കുത്തിക്കീറാന്‍ പ്രേരിപ്പിച്ചതെന്നും മിന് അമ്റുള്‍ പറഞ്ഞു.
കുളിക്കടവില്‍ വച്ച് ഒരു സ്ത്രീ മിന് അമ്റുളിനെ അടിച്ചിരുന്നു. ഇത് ജിഷ കണ്ട് ചിരിച്ചു. ഇതാണ് തനിക്കു വൈരാഗ്യം തോന്നാന്‍ കാരണം. സ്ത്രീകള്‍ കുളിക്കുന്നതു നോക്കിനിന്നതിനാണ് അടി കിട്ടിയത്. ജിഷയെ മുമ്പും അപായപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ജിഷയുമായി ചങ്ങാത്തം കൂടിയത് ഇല്ലാതാക്കാനായിരുന്നു. ജിഷയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചിരുന്നതായും മൊഴി നല്‍കിയിട്ടുണ്ട്.
കൊലപാതകം കഴിഞ്ഞു വീട്ടില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ ചെരുപ്പ് ചെളിയില്‍ പുതഞ്ഞുപോയതിനാലാണ് അവിടെ ഉപേക്ഷിച്ചത്. പെരുമ്പാവൂരില്‍നിന്നു നേരെ ആലുവയിലെത്തിയ ഇയാള്‍ രാത്രി തന്നെ ചെന്നൈയിലേക്കു പോയി. അവിടെ രണ്ടു ദിവസം ഒളിവില്‍ താമസിച്ച ശേഷം അസമിലേക്കു പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവിടെനിന്നു തിരികെ വന്ന മിന് അമ്റുള്‍ കാഞ്ചീപുരത്ത് ശിങ്കടിവാക്കത്തെ ഒരു കൊറിയന്‍ കമ്പനിയില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. ഇവിടെനിന്നാണ് പൊലീസ് പിടികൂടിയത്. പാലക്കാട് അതിര്ത്തിയില്നിന്നാണെന്നു നേരത്തേ വാര്‍ത്തയുണ്ടായിരുന്നു