ജിഷ കൊല്ലപ്പെട്ടത് പിപി തങ്കച്ചന്റെ അറിവോടെ .!ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പെരുമ്പാവൂര്‍ :ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ പിപി തങ്കച്ചനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത്. തങ്കച്ചന്റെ സ്വന്തം മകളാണ് ജിഷയെന്നും ഇക്കാര്യം ലോകം അറിയാതിരിക്കാന്‍ തങ്കച്ചന്റെ അറിവോടെ ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോമോന്‍ നാരദാ ന്യൂസിനോട് വെളിപ്പെടുത്തി.

ജിഷയുടെ കൊലപാതകം സംബന്ധിച്ച് തങ്കച്ചന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ ഇന്ന് ഇ-മെയില്‍ വഴി കത്തയച്ചിരുന്നു. ഈ കത്ത് ഫേസ്ബുക്കിലൂടെ ജോമോന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് കത്തില്‍ പറയുന്നു. jisha vsമകളെന്ന നിലയില്‍ ജിഷ തങ്കച്ചന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിച്ചു. തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയവുമായി കൊലചെയ്യപ്പെട്ടതെന്നാണ് ജോമോന്‍ കത്തില്‍ സൂചിപ്പിക്കുന്നത്.jisha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഎന്‍എ ടെസ്റ്റിനുള്ള സാധ്യതകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം കത്തിച്ച് ചാമ്പലാക്കിയതെന്നാണ് ജോമോന്‍ പറയുന്നത്. ഈ കൊലപാതകം അന്യസംസ്ഥാന തൊഴിലാളികളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയും ചെയ്തു. തെരഞ്ഞടുപ്പ് നടക്കുന്ന സമയമായതിനാല്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുകയായിരുന്നു. യുഡിഎഫിന്റെ പ്രധാന നേതാവ് ജിഷ കൊലക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേരളമറിഞ്ഞാല്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസിനറിയാമായിരുന്നു. JOMON PUTHENPURAഅതുകൊണ്ടുതന്നെ അന്വേഷണം ഉഴപ്പാനും വഴിതിരിച്ചു വിടാനും കോണ്‍ഗ്രസ് ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി- ജോമോന്‍ പറയുന്നു.

ജിഷയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് അറിവുള്ള കാര്യമാണെന്നും ജോമോന്‍ പറഞ്ഞു. പല്ലില്‍ വിടവുള്ള വ്യക്തിയാണ് കുറ്റവാളിയെന്ന് മുമ്പ് പോലീസ് വെളിപ്പെടുത്തിയിരുന്നു. തങ്കച്ചന്റെ വിശ്വസ്തനും ഡ്രൈവറുമായ വ്യക്തി ഇത്തരത്തിലുള്ളതാണെന്നും ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ വരെ പോയ പോലീസ് സംഭവ സ്ഥലത്തു നിന്നും പത്ത് മിനിട്ടു മാത്രം ദൂരമുള്ള ഈ വ്യക്തിയെ ഒരു രീതിയില്‍പോലും സംശയിച്ചില്ലെന്നും ജോമോന്‍ വ്യക്തമാക്കി.

ജിഷയുടെ മരണം നടന്ന വീട്ടില്‍ പിപി തങ്കച്ചന്‍ എത്തുകയോ ജിഷയുടെ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയോ ഉണ്ടായില്ല. ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തരോട് ഒരു മരണവീട്ടിലും താന്‍ പോകാറില്ലെന്ന മറുപടിയാണ് തങ്കച്ചന്‍ നല്‍കിയത്. ഇക്കാര്യവും താന്‍ പറയുന്ന കാര്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് വായിക്കണമെന്ന് ജോമോന്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തു നിന്നും കൊടും വീഴ്ചയാണുണ്ടായത്. സാജുപോളിനെ പോലുള്ള ജനപ്രതിനിധികള്‍ രംഗത്തിറങ്ങാത്ത സാഹചര്യത്തിലാണ് തന്നെപോലുള്ളവര്‍ രംഗത്തിറങ്ങുന്നതെന്നും ജോമോന്‍ പറഞ്ഞു.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ കത്തും അതിനെ തുടര്‍ന്ന് നാരദാ ന്യൂസിനോട് നടത്തിയ വെളിപ്പെടുത്തിലും വരുംദിനങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നതെന്നുള്ള കാര്യം വ്യക്തമാണ്.

Top