![](https://dailyindianherald.com/wp-content/uploads/2016/05/JISH-3.png)
കൊച്ചി: പെരുമ്പാവൂരില്‍ ദലിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടിട്ട് ഒരാഴ്ച്ച കഴിഞിട്ടും പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിക്കാതെ പോലീസ്. ആദ്യ ദിവസങ്ങളില്‍ തന്നെ പോലീസ് അന്വേഷണം അട്ടിമറിയ്ക്കാന്‍ നീക്കം നടത്തിയതോടെയാണ് ഇപ്പോള്‍ പോലീസ് ഇരുട്ടില്‍ തപ്പുന്നത്. ശാസ്ത്രീയ പരിശോധനകളും തെളിവുകളും ശേഖരിക്കാന്‍ വൈകിയതുമാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്. സംഭവം കഴിഞ്ഞ് മുന്ന് ദിവസത്തിനുശേഷമാണ് പോലീസ് സംഭവം കാര്യമായിട്ടുതന്നെ എടുത്തത്.
അജ്ഞാത മൃതദേഹം കൈകാര്യം ചെയ്യുന്ന തരത്തിലാണ് പോവലീസ് ആദ്യം മുതലേ ഇടപ്പെട്ടത്. സംഭവസ്ഥലത്ത് രാത്രി തന്നെ എത്തിയ പോലീസ് ക്രൂരമായ കൊലപാതകം നടന്നന്നെ് പ്രഥമ ദൃഷ്ട്യാ മനസിലായിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിടുപണിയ്ക്കായി എത്തിയ തൊഴിലാളികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
എട്ടു പേരെ കസറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതല്ലാതെ പ്രതിയിലേക്ക് എത്താനുള്ള തെളിവുകളൊന്നും ഏഴു ദിവസം പിന്നിട്ടിട്ടും ലഭിച്ചില്ല. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് പിടികൂടിയ ജിഷയുടെ സമീപവാസിയായ യുവാവിന് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായി. എങ്കിലും ഇയാളെയും വിട്ടയച്ചിട്ടില്ല. രണ്ടു വിരലടയാളങ്ങള്‍ വീട്ടില്‍ നിന്ന് ലഭിച്ചിരുന്നു. ഇയാളുടെ വിരലടയാളവുമായി ഇവക്ക് സാമ്യമില്ല.
ജിഷയുടെ മൊബൈല്‍ കാള്‍ വിശദാംശങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിയെ തേടിയാണ് ഇപ്പോഴത്തെ അന്വേഷണം. സംഭവ ദിവസം ജിഷയുടെ ഫോണിലേക്ക് ഒരു അന്യസംസ്ഥാന തൊഴിലാളി വിളിച്ചിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഇന്നലെ ലക്ഷ്യം കണ്ടില്ല. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തോട് സാമ്യമുള്ള യുവാവാണ് കണ്ണൂരില്‍ പിടിയിലായത്.
ഇയാളെ ഇന്നലെ പകല്‍ മുഴുവന്‍ ആലുവ പൊലീസ് ക്‌ളബില്‍ എ.ഡി.ജി.പി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌തെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. അടുത്തകാലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഇയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കമ്പിയിട്ടിരിക്കുകയാണ്. ആരോഗ്യവതിയായ ജിഷയെ ഇയാള്‍ക്ക് കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് ഇയാള്‍ സംഭവ സമയത്ത് ജിഷയുടെ വീടിന് സമീപത്തുണ്ടായിരുന്നു. പിന്നീട് കണ്ണൂരിലേക്ക് കടക്കുകയും ചെയ്തതോടെയാണ് സംശയത്തിനിടയാക്കിയത്. അതേസമയം, പൊലീസ് ഇന്നലെ രേഖാചിത്രം പുറത്തുവിട്ടു. സംഭവദിവസം അഞ്ചു മണിയോടെ മഞ്ഞ ഷര്‍ട്ടിട്ട ഒരാള്‍ ജിഷയുടെ വീടിനടുത്തുള്ള കനാലില്‍ മുഖവും കാലും കഴുകി റോഡിലേക്ക് കയറുന്നത് കണ്ടതായി സമീപവാസിയായ വീട്ടമ്മ ഇന്നലെ മൊഴി നല്‍കി. രണ്ടു വീട്ടമ്മമാര്‍ നല്‍കിയ സമാന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
തലയ്ക്കടിയേറ്റ് യുവതി കൊല്ലപ്പെട്ടെന്ന രീതിയിലായിരുന്നു ആദ്യ നീക്കം. കുടലുകള്‍ രഹസ്യഭാഗത്തിലൂടെ പുറത്തുവന്നതും ശരീരമാസകലമുള്ള മുറിവുകളും മാനഭംഗവും ഗൗരവത്തോടെ അന്വേഷിച്ചില്ല. മൂന്നു ദിവസങ്ങള്‍ക്കു ശേഷം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പൊലീസ് കാര്യമായി അന്വേഷണത്തിലേക്ക് കടന്നത്. ഇത്രയും ദിവസം അന്വേഷണം നടത്താതിരുന്നത് പ്രതി മുങ്ങാന്‍ സാഹചര്യമൊരുക്കി.