ജിഷ വധം; അപകീര്‍ത്തികരമായ പ്രസ്താവനക്കെതിരെ യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ നിയമ നടപടിയ്ക്ക്

പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയുമായി ബന്ധപ്പെടുത്തി തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് വിവരാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരായിട്ടാണ് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തങ്കച്ചന്‍ നോട്ടീസ് അയച്ചത്.

സത്യത്തിന്റെ ഒരു കണികപോലുമില്ലാതെ സമൂഹമധ്യത്തില്‍ തന്നെ മോശക്കാരാനാക്കാനുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ പ്രസ്താവന നിരുപാധികം പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവില്‍ ആയും ക്രിമിനലായും കേസുകള്‍ ഫയല്‍ ചെയ്യുമെന്നും വക്കീല്‍ നോട്ടിസില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top