പെരുമ്പാവൂര്‍∙ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.അതേസമയം ജിഷയുടെ കൊലപാതകത്തില്‍ പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. പൊലീസിനെതിരായ വിമര്‍ശങ്ങളെ കാര്യമായെടുക്കുന്നില്ല. കേസിന്‍റെ കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ല. പൊലീസ് അന്വേഷണ രീതികളെ കുറിച്ച് ജ്ഞാനമില്ലാത്തവരാണ് വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം പൂര്‍ത്തിയായ ശേഷം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കും. എന്നാല്‍, അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് പറയാനാകില്ലെന്നും ഡിജിപി വ്യക്തമാക്കി. പ്രതിയെ പിടികൂടാന്‍ തിരിച്ചറിയല്‍ പരേഡ് വേണ്ടിവരുമെന്നും ഡിജിപി അറിയിച്ചു. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചിലധികം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചോദ്യം ചെയ്യുന്നുണ്ട്. ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളുള്‍പ്പെടെയുള്ള തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. ജിഷയുടെ സഹപാഠികളെയും ട്രാഫിക് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് കുറുപ്പംപടി പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡിജിപി സ്റ്റേഷനില്‍ വന്നുപോയതിന് പിന്നാലെയാണ് സംഭവം. പ്രതിയെ ഇതുവരെ പിടികൂടാത്തത് ചോദ്യം ചെയ്ത നാട്ടുകാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.അതേസമയം, ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്ന പൊലീസിന്റെ കത്ത് പുറത്തുവന്നു. പൊലീസ് നടപടി പൂര്‍ത്തിയായതിനാല്‍ മൃതദേഹം ദഹിപ്പിക്കാന്‍ നിയമതടസമില്ലെന്ന് അറിയിക്കുന്നതാണ് കത്ത്. കുറുപ്പംപടി എസ്ഐയാണ് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് കത്തുനല്‍കിയത്.