തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാവിനെ ചോദ്യം ചെയ്യണമെന്ന് അപേഷ സമര്‍പ്പിച്ച പരാതിയുമായി കൊല്ലപ്പെട്ട പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ പിതാവ് പാപ്പു മുഖ്യമന്ത്രിയെ കണ്ടു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്.ബി സന്ധ്യയുടെ അന്വേഷണസംഘത്തില്‍ ചിലര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും ഇവര്‍ക്ക് ജിഷ കൊലപാതകക്കേസില്‍ പ്രത്യേക താത്പര്യമുണ്ടെന്നും പാപ്പുവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. ജിഷ കൊലപാതകം ആദ്യം വഴി തെറ്റിച്ച ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോഴും അന്വേഷണ സംഘത്തിലുണ്ടെന്നാണ് പാപ്പുവിന്റെ ആരോപണം. ഇവരുടെ ലക്ഷ്യം അന്വേഷണം വഴിതെറ്റിക്കലാണ് .
പാപ്പുവിന്റെ പരാതി മുഖ്യമന്ത്രി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പുഴുക്കുത്തുകള്‍ കയറിപ്പറ്റരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് പല തവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും അത്തരം ഉദ്യോഗസ്ഥര്‍ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് അന്വേഷണ സംഘ മേധാവിക്കറിയാം.
ജിഷക്കേസ് ആദ്യം അന്വേഷിച്ച ടീമാണ് യഥാര്‍ത്ഥത്തില്‍ കേസ് അട്ടിമറിച്ചത്. ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് പോലീസാണെന്ന് അനുമാനിക്കുന്നു. അത് ശരിയാണെങ്കില്‍ തെളിവു നശിപ്പിക്കാനുള്ള മനപൂര്‍വ്വമായ ശ്രമമാണ് നടന്നിരിക്കുന്നത്. പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാവിനെതിരെ ആരോപണം ഉയര്‍ന്നതും ഈ പശ്ചാത്തലത്തിലാണ്. ഉന്നത കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ടു കൂടിയാണ് പാപ്പു മുഖ്യമന്ത്രിയെ കണ്ടത്.