ജിഷ വധക്കേസ്:കൊലപാതകത്തിന്റെ സഹായി ഇപ്പോഴും ഒളിവില്‍ , അമീറുല്‍ ഇസ്‍ലാമിനെ ഓട്ടോഡ്രൈവര്‍ തിരിച്ചറിഞ്ഞു

പെരുമ്പാവൂര്‍: ജിഷാ വധക്കേസിലെ പ്രതി അമീറിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവറാണ് അമീറിനെ തിരിച്ചറിഞ്ഞത്. ആലുവ പോലീസ് ക്യാമ്പില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് ഡ്രൈവര്‍ പ്രതിയെ തിരിച്ചറിഞ്ഞത്.

കൊലപാതകം നടന്ന ദിവസം തന്റെ ഓട്ടോയില്‍ അമീര്‍ സഞ്ചരിച്ചിരുന്നുവെന്നാണ് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. നേരത്തെ മൂന്ന് സാക്ഷികള്‍ അമീറിനെ തിരിച്ചറിഞ്ഞിരുന്നു. അമീര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, അവിടെ താമസിച്ചിരുന്ന തൊഴിലാളി, അമീര്‍ ചെരുപ്പ് വാങ്ങിയ കടക്കാരന്‍ എന്നിവരാണ് മറ്റ് സാക്ഷികള്‍ .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത് ഓട്ടോയിലാണ്. ആലുവ പൊലീസ് ക്ലബിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. അമീറിനൊപ്പം ഇതരസംസ്ഥാനക്കാരെ ഒരുമിച്ചു നിര്‍ത്തിയായിരുന്നു തിരിച്ചറിയില്‍ പരേഡ്. ആലുവ പൊലീസ് ക്ലബിലുള്ള പ്രതിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിക്കാത്തത് അന്വേഷണ സംഘത്തിനു തലവേദന സൃഷ്ടിക്കുകയാണ്. ചൊവ്വാഴ്ചയാണു പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ചത്. അഞ്ചു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.

ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ലെന്നു അമീര്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഒപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് മൊഴി നല്‍കിയതായാണു വിവരം. ഇപ്പോള്‍ ഒളിവിലുള്ള സുഹൃത്ത് അനര്‍ അടക്കം ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന പൊലീസ് നിഗമനം ഉറപ്പിക്കുന്നതാണു അമീറിന്റെ മൊഴി. ഇതിനിടെ അനറിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

Top