പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ അന്വേഷണം ഓട്ടപ്പല്ലന്‍ രാജ എന്ന കുപ്രസിദ്ധ മോഷ്ടാവിലേയ്ക്കും നീളുന്നു. ലൈംഗിക വൈകൃതത്തിന് ഉടമയായ ഇയാള്‍ ഇരയെ മൃഗീയമായി പീഡിപ്പിച്ചാണ് കൊല്ലുന്നതും മോഷണം നടത്തുന്നതും. ജിഷയുടെ ശരീരത്തിലുണ്ടായ മാരക പരിക്കുകളുടെ സ്വഭാവം കണക്കിലെടുത്താണ് ഓട്ടപ്പല്ലന്‍ രാജയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിയ്ക്കുന്നത്. ഇരയെ മൃഗീയമായി അടിച്ചും തൊഴിച്ചുമാണ് ഇയാള്‍ ആക്രമിയ്ക്കുന്നത്.
2004ല്‍ എറണാകുളം കച്ചേരിപ്പടിയില്‍ മേരി എന്ന വൃദ്ധയെ കൊലപപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടപ്പല്ലന് രാജ. വൃദ്ധ സദനത്തിലെ മോഷണത്തിനിടെയാണ് ഇയാള്‍ മൃഗീയമായ രീതിയില്‍ മേരിയെ കൊലപ്പെടുത്തിയത്. ആദ്യം വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി. പിന്നീട് വയറ്റില്‍ ശക്തമായി തൊഴിച്ചു. മര്‍ദ്ദനത്തില്‍ ഇവരുടെ വാരിയെല്ലൊടിഞ്ഞു. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ തള്ളവിരല്‍ കയറ്റുകയും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. 2006 ല്‍ ഓട്ടപ്പല്ലന്‍ രാജയെ അറസ്റ്റ് ചെയ്തെങ്കിലും കുറഞ്ഞ കാലത്തേക്കുള്ള ശിക്ഷ മാത്രമേ ഇയാള്‍ക്ക് കിട്ടിയുള്ളൂ. പിന്നീട് മോഷണക്കേസുകളുമായി ബന്ധപ്പെട്ട് ഇയാളെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം.തമിഴ്നാട്ടിലെ പുതുക്കോട്ട സ്വദേശിയായ ഓട്ടപ്പല്ലന്‍ രാജയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്ത സാഹര്യത്തില്‍ ലഭ്യമായ തെളിവുകളും മൊഴികളും ആദ്യം മുതല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അന്വേഷണത്തിനിടെ എന്തെങ്കിലും തെളിവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്.