ജിഷ വധക്കേസില്‍ തെളിവുകള്‍ ഇല്ലാതാക്കിയ പോലീസ് വ്യാജ തെളിവുകളും സൃഷ്ടിച്ചു; കൊലപാതകം പോലീസിന്റെ അറിവോടെ

കൊച്ചി: പെരുമ്പാവൂരിലെ ദലിത് വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം അട്ടിമറിയ്ക്കാന്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍. നിര്‍ണ്ണായകമായ തെളിവുകള്‍ നശിപ്പിച്ച അതേ പോലീസ് തന്നെയാണ് അന്വേഷണം വഴിതിരിക്കാന്‍ വ്യാജമായ തെളിവുകളും സൃഷ്ടിച്ചത്. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് തേടി. കേസന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ച്ചയെ കുറിച്ചുള്ള പ്രാഥമീകമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിയ്ക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്.

കൊലപാതകി അന്യസംസ്ഥാന തൊഴിലാളിയാണെന്ന് തരത്തിലേയ്ക്ക് അന്വേഷണം വഴിതിരിച്ചുവിടാന്‍ സിമന്റ് പുരണ്ട ചെരിപ്പുകള്‍ ജിഷയുടെ വീടിനു സമീപത്ത് കണ്ടെത്തിയിരുന്നു. ഈ ചെരിപ്പുകള്‍ പോലീസ് തന്നെ കൊണ്ടുവച്ചതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷയുടെ കൊലപാതകത്തെ കുറിച്ച് പോലീസ് ഉദ്യേഗസ്ഥര്‍ക്കും സ്ഥലത്തെ ഇടത് ജനപ്രതിനിധിയ്ക്കും കൃത്യമായ വിവരമുണ്ടായിരുന്നതായിരുന്നതാണ് വിവരം. ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ എംഎല്‍എയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ക്കിടയില്‍ വെറും ആത്മഹത്യയായി മാത്രം ഈ കൊലപാതകം തേഞ്ഞുമാഞ്ഞുപോകുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ കരുതിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ അപ്രതീക്ഷിതമായ ഇടപെടലില്‍ വിഷയം കൈവിട്ടുപോവുകായിയിരുന്നു. ഇതിനിടിയിലാണ് ഇതര സംസ്ഥാനതൊഴിലാളികളുടെ മേലില്‍ ഈ കേസ് കെട്ടിവച്ച് യാഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചത്. ജിഷയുടെ കൊലപാതകിയെ കുറിച്ച് പോലീസിന് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു.

പ്രതിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ക്കും ഇയാളെ പുറത്തേയ്ക്ക് മാറ്റാനുള്ള സഹായങ്ങള്‍ ചെയ്തതും ഇതേ പോലീസ് തന്നെയായിരുന്നുവെന്നതാണ് നടുക്കുന്ന സത്യം. കേസന്വേഷണം പുതിയ സംഘത്തെ ഏല്‍പ്പിച്ചതും തെളിവുകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുകൂടിയായ ഈ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതിനിടയില്‍ ലഭിക്കാവുന്ന എല്ലാ തെളിവുകളും ഇല്ലാതാക്കിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പോലീസ് സ്റ്റേഷനില്‍ ഈ കോണ്‍ഗ്രസ് നേതാവിന്റെ മകനെ കുറിച്ച് നല്‍കിയ പരാതികള്‍ പോലീസ് നശിപ്പിച്ചതും ഇതേ ഗൂഢാലോചനയുടെ ഭാഗമാണ്. കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിയ്ക്കാന്‍ നേതൃത്വം നല്‍കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ നടപകിളൊന്നും സ്വകരിച്ചിരുന്നില്ല. പുതിയ പിണറായി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കരിച്ചേക്കും.

Top