ജിഷ കൊലക്കേസ്‌ :അയല്‍വാസിയായ സാബു പോലീസ് കസ്റ്റഡിയില്‍

jisha-10

കൊച്ചി: ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ ഇയാളെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.ജിഷയെ നിരവധി തവണ സാബു ശല്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ ജിഷയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് വീണ്ടും സാബുവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.

കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ജിഷയെ കാണുമ്ബോഴെല്ലാം കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് ഈ നിഷ്ഠൂര കൊലക്ക് പിന്നിലെന്നാണ് പോലീസിന്റെ അനുമാനം.ജിഷയുടെ പോസ്‌റ്റുമോര്‍ട്ടത്തോടൊപ്പം രേഖപ്പെടുത്തുന്ന മൊഴിയില്‍ ജിഷയുടെ ദേഹത്ത്‌ വിടവുള്ള ഒരാള്‍ കടിച്ച പാടുകളുണ്ടെന്ന്‌ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ സമീപവാസികളുടെ പല്ലിലെ വിടവും ദന്തഡോക്‌ടറുടെ സാന്നിധ്യത്തില്‍ പോലീസ്‌ രേഖപ്പെടുത്തിയിരുന്നു. ഈ പരിശോധനയിലാണ്‌ സാബുവിന്റെ മുന്‍പല്ലുകളിലെ വിടവ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ഇയാളെ സംശയമുള്ളതായി ജിഷയുടെ അമ്മ തുടക്കം മുതല്‍ ആവശ്യപ്പെട്ടതും ഇയാളെ കസ്‌റ്റഡിയിലെടുക്കാന്‍ പ്രേരകമായി.
ഇതിനിടെ, ജിഷയുടെ വീടിന്‌ സമീപത്തുള്ളവരുടെ വിരലടയാളം ശേഖരിക്കുന്നത്‌ തുടരുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top