ജിഷ്ണുവിന്റെ മരണം: അധ്യാപകരടക്കം അഞ്ചുപേര്‍ക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം; ചെയര്‍മാന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു

തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളെജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരടക്കം അഞ്ച് പേര്‍ക്കെതിരെ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ സി.പി.പ്രവീണ്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാണ് തീരുമാനം.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ ചെയര്‍മാന്‍ പികെ കൃഷ്ണദാസ് അന്നേദിവസം കോളേജില്‍ വന്നിരുന്നില്ലന്ന് പറഞ്ഞത് കളവാണന്ന് തെളിയുന്നു. കൃഷ്ണദാസ് അന്ന് കോളേജില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കളെ മോര്‍ച്ചറിയില്‍ കാണേണ്ടി വരുമെന്ന് ചെയര്‍മാന്‍ ഭീഷണിപെടുത്തിയതായി രക്ഷിതാക്കള്‍ പരാതിപെട്ടിരുന്നു. കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ തനിക്ക് പണവും സ്വാധീനവുമുണ്ടെന്ന് കൃഷ്ണദാസ് പറഞ്ഞതായും രക്ഷിതാക്കള്‍ പരാതിപെട്ടിരുന്നു. സമരത്തിന് നേതൃത്വം നല്‍കിയ നാല് കുട്ടികളുടെ മാതാപിതാക്കളെയാണ് ചെയര്‍മാന്‍ ഭീഷണിപെടുത്തിയത്. ശനിയാഴ്ച കോളേജില്‍ രക്ഷിതാക്കളുടെ യോഗം മാനേജ്മെന്റ് വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ പങ്കെടുപ്പിക്കാതിരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ പ്രത്യേകം വിളിച്ചു വരുത്തിയാണ് ചെയര്‍മാന്‍ ഭീഷണിമുഴക്കിയത്.

എന്നാല്‍ സംഭവദിവസം താന്‍ കോളേജില്‍ പോയിരുന്നില്ലന്നാണ് കൃഷ്ണദാസ് പറഞ്ഞത് ഇത് കളവാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന ആരോപണം പി കൃഷ്ണദാസ് ആവര്‍ത്തിച്ചു. കോപ്പയടിയുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍ ജിഷ്ണുവിനെ ഉപദേശിച്ചിരുന്നു. സന്തോഷത്തോടെ പോയ ജിഷ്ണു പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും കൃഷ്ദാസ് ആരോപിച്ചു.

ഇവര്‍ക്കെതിരെ കോടതിയില്‍ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങി കസ്റ്റഡിയിലെടുക്കാനും അന്വേഷണ സംഘം നടപടികളെടുത്തു എന്നാണ് വിവരം. വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്നാരോപിച്ച് പിടിച്ച അധ്യാപകനായ പ്രവീണ്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് മാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

Top