തിരുവനന്തപുരം :ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു . ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായ മുഖ്യ പ്രതി വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ പിടിയിലായതോടെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതായി സൂചന . ഒത്തുതീര്‍പ്പു ധാരണ അഡ്വ. സി.പി. ഉദയഭാനു നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രതിനിധികള്‍ മെഡിക്കള്‍ കോളജ് ആശുപത്രിയിലെത്തി മഹിജയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ജിഷ്ണു മരണക്കേസിലെ പ്രോസിക്യൂട്ടര്‍ ആയ സി.പി. ഉദയഭാനു ആണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്കിയത്.മഹിജയുമായി മുഖ്യമന്ത്രി സംസാരിച്ചതും സമരം ഒത്തുതീര്‍പ്പാകാന്‍ കാരണമായി !..
കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി മഹിജയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ കണ്ടു.
ജിഷ്ണുവിന്റെ സഹോദരി വീട്ടില്‍ നിരാഹാര സമരത്തില്‍; തന്റെ അമ്മയെ അടിക്കാനുള്ള താത്പര്യം എന്തുകൊണ്ട് പ്രതികളെ പിടിക്കാന്‍ പൊലീസ് കാണിച്ചില്ല? ഏട്ടന്റെ പ്രസ്ഥാനത്തിലെ നേതാക്കള്‍ പൊലീസിനെ ന്യായീകരിച്ചതില്‍ വിഷമമുണ്ടെന്നും അവിഷ്ണ; മെഡിക്കല്‍ കോളജില്‍ നിരാഹാരം തുടര്‍ന്ന് മാതാവ് മഹിജയും ബന്ധുക്കളും.ബുധനാഴ്ച പൊലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു മര്‍ദിച്ചിരുന്നു. തുര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഹിജ അവിടെ നിരാഹാര സമരം തുടങ്ങുകയായിരുന്നു.
ജിഷ്ണു കേസിൽ മൂന്നാം പ്രതിയായ നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ പിടിയിലായിരുന്നു. കോയമ്പത്തൂരിലെ സുഹൃത്തിെൻറ ഫാം ഹൗസിൽ നിന്നാണ് ശക്തിവേൽ അറസ്റ്റിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ജിഷ്ണുവിെൻറ അമ്മാവൻ ശ്രീജിത്തുമായി സംസാരിച്ചിരുന്നു. ജിഷ്ണുവിന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയുടെ തീരുമാനമനുസരിച്ച് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും ജിഷ്ണുവിെൻറ സഹോദരി അവിഷ്ണ പറഞ്ഞു.
സി.പി.ഐ നേതൃത്വത്തിന്‍റെ ശ്രമഫലമായാണ് സമരം ഒത്തുതീർപ്പിലെത്തുന്നത്. സമരം ഉടൻ ഉടന്‍ ഒത്തുതീരുമെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കാനം പറഞ്ഞു. കോടിയേരിയുമായി സംസാരിച്ച ശേഷമാണ് കാനം മഹിജയെ സന്ദര്‍ശിച്ചത്. എം.വി ജയരാജനുമായും കാനം ടെലിഫോണിൽ സംസാരിച്ചു.