കൊച്ചി: ജിഷ്ണുവിന്റെ മരണത്തിന് പിന്നിലെ കറുത്ത കരങ്ങള്‍ പിണറായി സര്‍ക്കാരിലും പിടിമുറുക്കിയോ…? കൊലപാതകമെന്ന് ആരോപണമുയര്‍ന്ന ദുരൂഹ മരണത്തിലെ പ്രതികള്‍ പോലീസിന്റെ മൂക്കീനു താഴെ വിലസിയിട്ടും ചെറുവിലുയര്‍ത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതായതോടെ ജിഷ്ണുവിന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തെത്തി സമരം ചെയ്യേണ്ടിവന്നു.
പോലീസ് എല്ലാം കൃത്യമായി ചെയ്തുവെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും എല്ലാം പച്ചക്കള്ളമാണെന്ന് പോലീസ് നീക്കങ്ങള്‍ തന്നെ തെളിയിക്കുന്നു. ജനുവരി ആറിന് ജിഷ്ണുവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും എഫ് ഐ ആര്‍ ഇടുന്നത് ജനുവരി പതിമൂന്നിനാണ്. നിരവധി സംശങ്ങളുയര്‍ന്ന പോസ്റ്റ്മാര്‍ട്ടം നടത്തിയത് പി ജി സ്റ്റുഡന്റായ ഡോക്ടര്‍. നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതമായ പിഴവുകള്‍ പറ്റി.
പതിമുന്നീന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളൊരാളെ പോലും തൊടാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടയില്‍ പതിനേഴാം തിയതി ഒന്നാം പ്രതി കൃഷ്ണകുമാര്‍ മുന്‍കൂര്‍ ജാമ്യം നേടി. രണ്ടാം പ്രതി മാര്‍ച്ച് 22 നാണ് മുന്‍കൂര്‍ ജാമ്യം നേടുന്നത് എന്നാല്‍ ഇതിനിടയില്‍ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നതാണ് കടുത്ത ദുരൂഹത ഉയര്‍ത്തുന്നത.് അഞ്ച് പ്രതികളില്‍ മുന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യം ലഭിച്ചില്ല. പോലീസിന് മുന്നീലുടെ ഇവര്‍ വിലസിയിട്ടും ലുക്കൗട്ട് നോട്ടിസ് പ്രഹസനം നടത്തി പോലീസ് ഉരുണ്ടുകളിച്ചു. പല പ്രതികളും നാട്ടിലൂടെ പരസ്യമായി പോലീസിനെ വെല്ലുവിളിച്ച് സൈ്വര്യ വിഹാരം നടത്തിയെങ്കിലും പ്രതികളെല്ലാം ഒളിവില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. വിവാദമായ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ എല്ലാ വഴികളും അടഞ്ഞെന്ന തരത്തിലാണ് പോലീസ് പെരുമാറിയത്. ഒടുവില്‍ ജിഷ്ണുവിന്റെ അമ്മ തിരുവനന്തപുരത്തെത്തി സമരം ചെയ്‌തോടെ പ്രതികള്‍ എല്ലാം ഒളിവില്‍ നിന്ന് പുറത്ത് ചാടി. പോലീസ് ഒത്താശയോടെയാണ് പ്രതികളൊക്കെ മുങ്ങിനടന്നെതെന്ന് തെളിയാന്‍ ഇതിലും വലിയ തെളിവ് വേണോഎന്ന് വിമര്‍ശകര്‍ ചോദിക്കുന്നു.
ഏറ്റവുമൊടുവില്‍ ലഭിച്ച ജിഷ്ണുവിന്റെ എസ്എംഎസ് സന്ദേശങ്ങളും ചുവരിലെ ചോരക്കറയുമെല്ലാം പ്രതികളുടെ ഗൂഢാലോചനയാണ് തെളിയിക്കുന്നത്. എന്നിട്ടും വളരെ ലാഘവബുദ്ധിയോടെ പോലീസ് കൈകാര്യം ചെയ്തതിലും സംശയം വര്‍ദ്ധിപ്പിക്കാനിടയാക്കുന്നു. തുടക്കം മുതലേ മന്ത്രി എകെ ബാലനും ഭാര്യയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.