ഡല്‍ഹി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ പോലിസിന്റെ കോലം കത്തിച്ചു കത്തിച്ചു; പ്രതിഷേധത്തില്‍ എഐഎസ്എഫും

ന്യൂഡല്‍ഹി: ജിഷ്ണുവിഷയത്തില്‍ ഡല്‍ഹി ജെഎന്‍യുവില്‍ മുഖ്യമന്ത്രി പിണറായിക്കെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം.കേരള പൊലീസിന്റെ കോലം കത്തിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെ രാത്രി ക്യാംപസിലെ സബര്‍മതി ഡാബയ്ക്ക് അടുത്താണ് സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ കേരളത്തിലെ പൊലീസിനെതിരെയുളള പ്രതിഷേധങ്ങള്‍ നടന്നത്.

പ്രതിഷേധ പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പൊലീസിനെതിരെയും മുദ്രാവാക്യങ്ങളും മുഴങ്ങി. പ്രതിഷേധങ്ങള്‍ക്കുശേഷം നടന്ന ചടങ്ങില്‍ എഐഎസ്എഫ് ജെഎന്‍യു ജോയിന്റ് സെക്രട്ടറി ജയന്ത് ജിഗ്യാസ്, പ്രദീപ് നര്‍വ, ഭഗത്സിങ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി അമീര്‍ എന്നിവര്‍ സംസാരിച്ചു. ജനാധിപത്യ രീതിയില്‍ പൊലീസിനെ സജ്ജമാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ നടന്ന പൊലീസ് അതിക്രമം ഇടതുപക്ഷസര്‍ക്കാരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും എഐഎസ്എഫ് ജെഎന്‍യു ജോയിന്റ് സെക്രട്ടറി ജയന്ത് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎസ്എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജയന്ത് പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആഭ്യന്തരവകുപ്പില്‍ വലിയ വീഴ്ചകളാണ് സംഭവിച്ചത്. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരുടെ കൊലപാതകവും, ജിഷ വധക്കേസ്, കൊടിഞ്ഞി ഫൈസല്‍ വധക്കേസ്, കാസര്‍കോട്ടെ മദ്രസാ അധ്യാപകന്റെ കൊലപാതകം, കമല്‍ സി ചവറ, നദി എന്നിവര്‍ക്കെതിരായ പൊലീസ് നടപടികളും ചൂണ്ടിക്കാണിച്ച് കടുത്ത വിമര്‍ശനമാണ് ജെഎന്‍യുവിലെ എഐഎസ്എഫ് യൂണിറ്റ് ഉയര്‍ത്തുന്നത്. കേരള പൊലീസിന് മേല്‍ മുഖ്യമന്ത്രി പിണറായി വിജയന് നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഫലങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

മഹിജയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ നടപടി സ്വീകരിക്കേണ്ടതായിരുന്നു. എന്നാല്‍ പൊലീസിനെ ന്യായീകരിക്കുന്ന നടപടിയാണ് ഉണ്ടായത്. ജിഷ്ണുവിന്റെ അമ്മയെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ലജ്ജാകരമായി പോയെന്നും എഐഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷനും(ഡിഎസ്‌യു) കേരളത്തില്‍ നടന്ന പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Top