ജിഷ്ണു പ്രണോയിയുടെ അമ്മ നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്റെ വീടിനുമുന്നില്‍ സമരത്തിനൊരുങ്ങുന്നു; കുറ്റവാളികളെ പിടികൂടും വരെ സമരം

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജില്‍ മാനേജ്‌മെന്റിന്റേയും അധ്യാപകരുടേയും പീഡനം മൂലം ആത്മഹത്യ ചെയ്ത  ജിഷ്ണുവിന്റെ മാതാപിതാക്കാള്‍ നീതി തേടി സമരത്തിനൊരുങ്ങുന്നു. മകന്റെ കൊലപാതകത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാവും പിതാവും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ കഴിഞ്ഞദിവസം അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച് ജിഷ്ണുവിന്റെ മാതാവ് മഹിജ തുറന്ന കത്തെഴുതിയത് വലിയ ചര്‍ച്ചയായിരുന്നു.

ഫെബ്രുവരി 13നാണ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിലെ കുറ്റക്കാരെ ഉടനെ പിടികൂടണമെന്ന് വ്യക്തമാക്കി മാര്‍ച്ചും ധര്‍ണയും നടത്തും. തുടര്‍ന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാവ് സമരം ആരംഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് മഹിജ കഴിഞ്ഞദിവസം പ്രതികരിച്ചത്. ‘സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടു. ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി. ഒന്ന് എന്നെ ഫോണില്‍ വിളിക്കുകയോ അങ്ങയുടെ ഫെയ്സ് ബുക്ക് പേജില്‍ പോലും ഒരു അനുശോജന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു.

അവസാനമായി അവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു. കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ മറ്റി വച്ചതിനെതിരെയുള്ള അനീതിക്കെതിരെ എസ് എഫ് ഐ നേതൃത്വത്തില്‍ നടന്ന സമരത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിച്ചതിലുള്ള വിദ്വേഷമാണ് ജിഷ്ണുവിനെ വകവരുത്താന്‍ മാനേജ്മെന്റ് നടത്തിയ ഗൂഢാലോചനയാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞാനും കുടുംബത്തിലെ എല്ലാവരും അങ്ങ് മുഖ്യമന്തിയായി കാണുന്നതിന് ഏറെ കൊതിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ അവന്‍ ഞങ്ങളേയും അയല്‍വാസികളേയും വിഷുക്കണി ഒരുക്കി കാണിച്ചത് അങ്ങയുടേയും ,ഇ കെ വിജയന്‍ എം എല്‍ എയുടെയും ഫോട്ടോ ആയിരുന്നു.’ – അവര്‍ കത്തില്‍ കുറിച്ചു.
ഇതിന് പിന്നാലെ ജിഷ്ണു പ്രണോയിയുടെ മാതാവിന്റെ കത്തുകണ്ടെന്നും ഔദ്യോഗിക തിരക്കുകള്‍ കാരണം ആ വീട് സന്ദര്‍ശിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പിണറായി ഇന്നലെ പറഞ്ഞിരുന്നു. ആരും ആവശ്യപ്പെടാതെ തന്നെ ആ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയിരുന്നു. മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

Top