കേരളം മുഴുവന്‍ ഏറ്റുപാടിയ പാട്ടിന്റെ രചയിതാവിനെ കണ്ടെത്തി; കൈതോല പായവിരിച്ച് എഴുതിയ ജിതേഷ് തക്കിടിപ്പുറത്തിന് ആദരം

കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആവേശത്തിലാറാടിച്ച നാടന്‍പാട്ടിന്റെ രചയിതാവിനെ കണ്ടെത്തി. നാടന്‍പാട്ടു വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ജനങ്ങളെ ആവേശത്തിലാറാടിച്ച ‘കൈതോല പായവരിച്ച്’ എന്ന ഗാനം താനെഴുതിയതാണെന്ന് താനെഴുതിയതാണെന്ന് ചാനല്‍ഷോയിലെ പരിപാടിയില്‍ ജിതേഷ് തക്കിടിപ്പുറം വെളിപ്പെടുത്തി. 26 വര്‍ഷത്തിന് ശേഷമാണ് രചയിതാവിനെ കേരളം അറിയുന്നത്.

‘കൈതോല പായ വിരിച്ച്…പായേലൊരുപറ നെല്ലുമളന്ന്…..’എന്നു തുടങ്ങുന്ന നാടന്‍പാട്ട് രചിച്ചത് മലപ്പുറം ജില്ലയിലെ ആലങ്കോട് സ്വദേശി ജിതേഷ് തക്കിടിപ്പുറമാണെന്ന് അടുത്തദിവസമാണ് ലോകമറിഞ്ഞത്. ചാനല്‍ പരിപാടിക്കിടെ ഈ ഗാനമാലപിച്ച് ജിതേഷ് പറഞ്ഞതോടെയാണ് ആസ്വാദകലോകം ഈ കലാകാരനെ തിരിച്ചറിഞ്ഞത്. പെയിന്റിങ് തൊഴിലാളിയായ ജിതേഷ് ഇപ്പോള്‍ ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘവുമായി ഊരുചുറ്റുന്നു. 1992-ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വര്‍ഷത്തെ തൃശ്ശൂര്‍ നാട്ടറിവ് പഠനകേന്ദ്രത്തിന്റെ കണ്ണമുത്തി സംസ്ഥാന ഫോക്ലോര്‍ പുരസ്‌കാരം ലഭിച്ച തീരുമാനം ഇതിനു പിറകെയാണെത്തിയത്. ഓഗസ്റ്റ് 22-ന് തൃശ്ശൂരിലാണ് പുരസ്‌കാരദാനം.

കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ..(നാടകം – ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകള്‍ ‘ എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച് തൃശൂര്‍ ജനനി കമ്മ്യൂണിക്കേഷന്‍ ഒട്ടനവധി വേദികളില്‍ അവതരിപ്പിച്ച ആ നല്ല കാലത്തെ ജിതേഷ് ഇന്നും ഓര്‍ക്കുന്നു. കേരളോത്സവ മത്സരവേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍….. എന്ന നിലയില്‍ ഒന്നാമന്‍ തന്നെയായിരുന്നു. നെടുമുടി വേണുവും, സുധീര്‍ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച.. ആദി സംവിധാനം ചെയ്ത …. ‘പന്ത് ‘ എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി പാടി അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായതും കാര്‍ന്നോര്‍മാരുടെയും കുലദൈവങ്ങളുടേയും അനുഗ്രഹമാണെന്ന് ജിതേഷ് പറയുന്നു. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിതഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായ് ഒരു നാടിന്റെ സ്വന്തം പാട്ടുകാരനായ ജിതേഷ് ഏട്ടന്റെയും ഏട്ടത്തിയുടെയും കൂടെയാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഏത് നേരം കാണുമ്പോഴും ചുണ്ടില്‍ പാട്ടിന്റെ പുത്തന്‍ വരികള്‍ക്ക് താളച്ചൊല്ലുകള്‍ തീര്‍ക്കുകയാണ് ജിതേഷ് കക്കിടിപ്പുറം എന്ന പേരുള്ള മണ്ണറിവിന്റെ നാട്ടുപാട്ടുകാരന്‍. നല്ലൊരു പാട്ടെഴുത്തുകാരനാകണം എന്നു തന്നെയാണ് ആഗ്രഹം. ഇപ്പോളദ്ദേഹം പുതിയ പാട്ടിന്റെ പണിപ്പുരയിലാണ്. ഏട്ടന്റെ മകള്‍ ശ്രുതിയ്ക്ക് വേണ്ടിയാണ് കൈതോല ‘എഴുതിയത് എങ്കില്‍ ഈ പാട്ട് ശ്രുതിയ്ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനുവേണ്ടിയുള്ള താരാട്ടാണ്. ആ താരാട്ട് പാട്ടിന് വേണ്ടി നമുക്ക് കാതോര്‍ക്കാം….

Top