
ന്യൂഡല്‍ഹി: ഡല്‍ഹി ജെഎന്‍യും ക്യാമ്പസില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത കനയ്യകുമാറിനെതിരെ തെളിവില്ലെന്ന് പോലീസ്. അതേസമയം ഉമര്‍ഖാലിദ്, അനിര്‍ബെന്‍ ബട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇടത് വിദ്യാര്‍ഥി യൂണിയന്‍ നേതാവായ കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി പോലീസ്. ഡല്‍ഹി പോലീസ് കമ്മീഷണറുടെ പരിഗണനയിലുള്ള റിപ്പോര്‍ട്ടില്‍ എവിടെയും കനയ്യകുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി പരാമര്‍ശമില്ല.
കനയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി പരാമര്‍ശമില്ലെങ്കിലും അന്ന് ക്യാംപസില്‍ നടന്ന സംഭവങ്ങളെ തടയാന്‍ കനയ്യകുമാര്‍ ശ്രമിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇക്കാര്യത്തില്‍ കനയ്യകുമാറിനെതിരെ ഏത് വകുപ്പാണ് ചുമത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമര്‍ഖാലിദും അനിര്‍ബെന്‍ ബട്ടാചാര്യയും ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നും അഫ്സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോസ്റ്ററുകള്‍ ഒട്ടിച്ചുവെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പോലീസ് ആരോപിക്കുന്നുണ്ട്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചവരില്‍ പുറത്തുനിന്നുള്ള ഒന്‍പത് പേരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.