മുസ്ലീമായതിനാല്‍ നിങ്ങള്‍ക്ക് ജോലിയില്ല’എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേരില്‍ ജോലി നിഷേധിച്ചു

ന്യൂഡല്‍ഹി:മുസ്ലീമായതിനാല്‍ നിങ്ങള്‍ക്ക് ജോലിയില്ല… ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്‍ഹി സ്വദേശികളായ മുദ്ദസിര്‍ ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്. ഇരുവരും ജാമിയ മില്ലിയ്യ ഇസ്‌ലമിയ സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടിയവരാണ്.നാഷണല്‍ തെര്‍മോ പവര്‍ പ്ലാന്റ് കോര്‍പറേഷന് വേണ്ടി നിയമനം നടത്തുന്ന നോയിഡയിലുള്ള ജെഡിവിഎല്‍ എന്ന സ്ഥാപനമാണ് അഭിമുഖത്തിന് പോലും അനുവദിക്കാതെ യുവാക്കളെ തള്ളിക്കളഞ്ഞത്. പ്രധാനമന്ത്രിയുടെ ജന്മദേശമായ ഗുജറാത്ത് ആസ്ഥാനമായുള്ള എംബിഎല്‍ താപ-ജല വൈദ്യുത കമ്പനിയ്ക്ക് വേണ്ടിയായിരുന്നു ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നത്.

തുടര്‍ന്ന് ജൂലൈ 26ന് ഇരുവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഏജന്‍സിയിലെത്തി. എന്നാല്‍ മുസ്ലീം ആയതിനാല്‍ ജോലി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. റിക്രൂട്ട്‌മെന്റിന്റെ ചുമതലയുണ്ടായിരുന്ന സ്ത്രീ ഇക്കാര്യം നേരിട്ട് പറഞ്ഞെന്ന് അബു നുമാന്‍ പറയുന്നു.ഗുജറാത്തിലുള്ള കമ്പനിയുടെ താല്‍പര്യപ്രകാരമാണ് തീരുമാനമെന്ന് ഏജന്‍സിയുടെ വക്താവായ ശുഭ്ര പറയുന്നു വിവേചനത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമില്ലെന്നും യുവാക്കള്‍ പറഞ്ഞു.മുസ്ലീമായതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട സംഭവം ഇതാദ്യമല്ല. മുംബൈ സ്വദേശിയും എംബിഎ ബിരുദധാരിയുമായ സീഷന്‍ ഖാന്‍ എന്നയാള്‍ക്ക് സമാന അനുഭവമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ മുകളില്‍ നിന്ന് ഉത്തരവുണ്ടെന്ന വിശദീകരണമാണ് നല്‍കിയതെന്ന് മുദ്ദസിര്‍ ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയില്‍ നിന്ന് ഇലക്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ഹസ്സന്‍ എല്‍ ആന്റ് ടി യിലാണ് ജോലി ചെയ്യുന്നത്. എഞ്ചിനീയറിംഗ് ബിരുദം നേടിയ അബു നുമാന്‍ ജോലി നേടാനുള്ള ശ്രമത്തിലാണ്. ഇരുവരും ഡല്‍ഹി സ്വദേശികളാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നിഷേധിച്ച കാര്യം ജെഡിവിഎല്‍ സ്ഥിരീകരിച്ചു. പക്ഷെ സംഭവത്തിന് മതവുമായി ബന്ധമില്ലെന്നാണ് കമ്പനിയുടെ അവകാശവാദം. ഗുജറാത്തിലുള്ള കമ്പനിയുടെ താല്‍പര്യപ്രകാരമാണ് തീരുമാനമെന്ന് ഏജന്‍സിയുടെ വക്താവായ ശുഭ്ര കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലുള്ള എന്‍ടിപിസി സ്ഥാപനത്തിന് വേണ്ടിയാണ് ഞങ്ങള്‍ നിയമനം നടത്തുന്നത്. അവരെ ഗുജറാത്തിലേക്ക് അയച്ചാല്‍ കമ്പനിയ്ക്ക് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. 15 ദിവസങ്ങള്‍ക്ക് മുമ്പ് വരെ ഗുജറാത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടായി.മുസ്ലീം മതസ്ഥരെ നിയമിക്കരുതെന്ന് ഉന്നതങ്ങളില്‍ നിന്ന് പ്രത്യേക ഉത്തരവുണ്ടെന്ന ആരോപണം ശുഭ്ര നിഷേധിച്ചു.

Top