തലശേരി: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തത് പ്രതികളിൽ ഒരാൾ കോൺഗ്രസ് എംപിയുടെ പിഎ എന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട് .കേരളത്തിലെ ഒരു പ്രമുഖ എംപിയുടെ പിഎ ആണ് റെയിൽവേ ജോലിത്തട്ടിപ്പിൽഅറസ്റ്റിലായ ഗീതാ റാണി എന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ .
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേരാണ് ഇതുവരെ അറസ്റ്റിലായത് ൽ. കേസിലെ മൂന്നാംപ്രതിയും തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയുമായ ഗീതാ റാണി, രണ്ടാം പ്രതിയായ ശരത്ത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി പോലീസ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ ഗീതാ റാണി കേരളത്തിലെ ഒരു കോൺഗ്രസ് എംപിയുടെ പിഎ ആണെന്നും പറയപ്പെടുന്നത് .
ഇന്ത്യൻ റെയിൽവേയിൽ ക്ലർക്ക്, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാനേജർ തുടങ്ങിയ ജോലികൾ വാഗ്ദാനം ചെയ്താണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ തലശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. അറസ്റ്റിലായ ഗീതാ റാണി സമാനമായ ഏഴ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.കൊയ്യോട് സ്വദേശി ശ്രീകുമാർ നൽകിയ പരാതിയിലാണ് ഗീതാ റാണി ഉൾപ്പെടെ മൂന്ന് പേരെ പ്രതി ചേർത്ത് തലശേരി ടൗൺ പോലീസ് കേസെടുത്തത്.
ഒന്നാം പ്രതിയും സിപിഎം നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്ന ചൊക്ലി നാടുബ്രത്തെ കെ.ശശിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണുളളത്. റെയിൽവേ റിക്രൂട്ടിംഗ് ബോർഡ് സീനിയർ ഓഫീസർ ചമഞ്ഞാണ് ഗീതാറാണി തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.