തൃശൂര്‍: വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോണ്‍ ഡാനിയേലിനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത്. നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനത്തിന്റെ സഹോദര സ്ഥാപനമായ ബില്‍ഡേഴ്‌സിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കണമെങ്കില്‍ രണ്ട് ഫ്‌ളാറ്റുകള്‍ തന്റെ പേരില്‍ വേണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ആവശ്യം നിരസിക്കപ്പെട്ടതോടെ പദ്ധതി മുടക്കാന്‍ പരാതികളുമായി രംഗത്തെത്തുകയായിരുന്നു. സഹോദരനെ മുന്നില്‍ നിര്‍ത്തി പദ്ധതിക്കെതിരെ സമരവും ആരംഭിച്ചു. ഇതോടെ ഫ്‌ളാറ്റ് നിര്‍മ്മാണം നിര്‍ത്തേണ്ട സാഹചര്യവുമായി. ഇത്തരത്തില്‍ നിരവധി പേരില്‍ നിന്ന് ജോണ്‍ ഡാനിയേല്‍ പണം തട്ടിയതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം തൃശൂരില്‍ ഇയാള്‍ നടത്തിയ ഭൂമി ഇടപാടും ഇത്തരത്തില്‍ ലഭിച്ച പണമുപയോഗിച്ചാണെന്നാണ് സൂചന.
ജോണ്‍ഡാനിയേലിന്റെ തട്ടിപ്പുകള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടതോടെ പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ജോണ്‍ഡാനിയേല്‍ പണമാവശ്യപ്പെട്ടെഴുതിയ കത്ത് പുറത്ത് വന്നതോടെ തെളിവ് നല്‍കാനുള്ള വെല്ലുവിളി ജോണ്‍ഡാനിയേലിനെ ന്യായികരിക്കുന്നവര്‍ അവസാനിപ്പിച്ചിരുന്നു.
ഈ കത്ത് കോണ്‍ഗ്രസ് നേതാവ് തന്നെയാണ് എഴുതിയതെന്ന് പോലീസിനും വ്യക്തമായറിയാം. പക്ഷെ പരാതിക്കാരില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നാണ് പോലീസ് നിലപാട്. ഒരു വ്യവസായിയുടെ ഓണ്‍ലൈന്‍ ക്വട്ടേഷനാണെന്ന വാദമാണ് ഇപ്പോള്‍ രക്ഷപ്പെടുന്നതിന് വേണ്ടി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. തെളിവുസഹിതമുള്ള വാര്‍ത്തകളാണ് ഞങ്ങള്‍ ഇത് വരെ പുറത്ത് വിട്ടത്. അല്ല എന്ന് തെളിയിക്കാന്‍ ജോണ്‍ഡാനിയേലിനെ വെല്ലുവിളിച്ചിട്ടും അതേറ്റെടുക്കാനുള്ള ധൈര്യം പോലും ഈ തട്ടിപ്പുകാരനില്ല.