യുഎസ് ബഹിരാകാശ ഇതിഹാസം ജോണ്‍ ഗ്ലെന്‍ അന്തരിച്ചു; അവസാന ബഹിരാകാശ യാത്ര 77ാം വയസില്‍

വാഷിങ്ടണ്‍: യുഎസ് ബഹിരാകാശ ഇതിഹാസം ജോണ്‍ ഗ്ലെന്‍(95) അന്തരിച്ചു. ബഹിരാകാശത്ത് ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരന്‍ ഇദ്ദേഹമാണ്. നാസയാണ് മരണ വിവരം പുറത്തുവിട്ടത്.

1962ല്‍ ഫ്രണ്ട്ഷിപ്പ് 7 എന്ന പേടകത്തിലാണ് ഗ്ലെന്‍ ഭൂമിയെ വലംവച്ചത്. അഞ്ച് മണിക്കൂര്‍ കൊണ്ട് മൂന്ന് തവണയാണ് അദ്ദേഹം ഭൂമിയ വലംവച്ചത്. ബഹിരാകാശ സഞ്ചാരം നടത്തിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും ഇദ്ദേഹത്തിനാണു സ്വന്തം. തന്റെ 77-ാം വയസില്‍ 1998 ഒക്ടോബറിലായിരുന്നു ആ യാത്ര.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമേരിക്കന്‍ യുദ്ധവിമാനത്തിലെ പൈലറ്റായി സേവനമനുഷ്ടിച്ച ഗ്ലെന്‍ രണ്ടാംലോക മഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തുടര്‍ന്നാണ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ചേര്‍ന്നത്.
1974 ഒഹായിയോ സംസ്ഥാനത്തുനിന്ന് ഡെമോക്രാറ്റിക് പ്രതിനിധിയായി യുഎസ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 24 വര്‍ഷം സെനറ്ററായി സേവനം അനുഷ്ഠിച്ചു. യുഎസിലെ പരമോന്നത ബഹുമതിയായ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിരുന്നു. ജോണ്‍ ഗ്ലന്നിന്റെ വിയോഗത്തില്‍ പ്രസിഡന്റ് ബറാക് ഒബാമയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും അനുശോചനം അറിയിച്ചു.

Top