‘മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും. മൃഗം അധ:പതിച്ചാല്‍ കമ്യൂണിസ്റ്റാകും’ സാംസ്‌കാരിക പ്രവര്‍ത്തകരെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ യാതൊരു പ്രതികരണവും നടത്താത്ത സാഹിത്യകാരന്‍മാരെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. ‘മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും. മൃഗം അധ:പതിച്ചാല്‍ കമ്യൂണിസ്റ്റാകും’ എന്ന സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗ ഭാഗങ്ങള്‍ കടമെടുത്ത് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ എഴുത്തുകാര്‍ക്ക് നട്ടെല്ലില്ലെന്ന് ജ്യോതികുമാര്‍ ചാമക്കാല പറയുന്നു.

പെരിയയില്‍ രണ്ട് മിടുക്കന്‍മാരായ ചെറുപ്പക്കാരെ തുണ്ടം തുണ്ടമാക്കിയിട്ടും ബുദ്ധിജീവികളാരും വാ പൊളിച്ചിട്ടില്ല. ആര്‍ത്തവരക്തം അശുദ്ധമല്ലെന്ന് പ്രഖ്യാപിക്കാന്‍ ഒപ്പുശേഖരണം നടത്തുന്നവര്‍ക്ക് മനുഷ്യന്റെ ജീവനെടുക്കുന്ന ചോരക്കളിയെക്കുറിച്ച് മിണ്ടാന്‍ ഭയമാണോയെന്നും ചാമക്കാല കുറിപ്പില്‍ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണകക്ഷിയുടെ എച്ചില്‍ നക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നട്ടെല്ലുണ്ടാവില്ല. പിണറായി വിജയന്റെ കണ്ണുരുട്ടലില്‍ നിങ്ങളിലെ ബുദ്ധിജീവി വിറച്ചു പോകും. മോദിയുടെ അച്ചാരം പറ്റുന്ന വലതുബുദ്ധിജീവികളെ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്കെല്ലാം എന്തു യോഗ്യതയുണ്ടെന്നും ചാക്കാല കുറിപ്പില്‍ ചോദിക്കുന്നുണ്ട്.

Top