ന്യൂഡല്‍ഹി: 500,000 രൂപയുടെ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പരമ രഹസ്യമായിരുന്നെന്ന വാദം പച്ചക്കള്ളം. മന്ത്രിമാരെ കാമ്പിനറ്റ് മുറിയില്‍ പൂട്ടിയിട്ടും മൊബൈല്‍ ഫോണ്‍ നിരോധിച്ചുമൊക്കെ മോദി നടപ്പാക്കിയ നോട്ട് നിരോധനം ആഴ്ച്ചകള്‍ക്കുമുമ്പേ ബിസിനസ്ലൈനും ഹിന്ദി ദിനപത്രം ദൈനിക് ജാഗരണും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പൂഴ്ത്തിവെച്ച കള്ളപ്പണം പുറത്തെത്തിക്കാന്‍ 500,100 നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉടന്‍ 2000 നോട്ടുകള്‍ പുറത്തിറക്കുമെന്നായിരുന്നു ഒക്ടോബര്‍ 21ലെ ബിസിനസ് ലൈനിന്റെ റിപ്പോര്‍ട്ട്. നോട്ടുകളുടെ പ്രിന്റിങ്ങ് കഴിഞ്ഞുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകന്‍ ബ്രജേഷ് ദുബെയാണ് നോട്ട് അസാധുവാക്കല്‍ വാര്‍ത്ത ഹിന്ദി ദിനപത്രം ദൈനിക് ജാഗരണില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നോട്ടുകള്‍ക്ക് പകരമായി രണ്ടായിരം രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുമെന്നും ദുബെയുടെ ബൈലൈനോടെയുള്ള ഒക്ടോബര്‍ 27ലെ വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു.
വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കാന്‍ ദുബെ തയ്യാറായില്ല.
മാധ്യമപ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികത മാനിച്ച് ഉറവിടം വെളിപ്പെടുത്താനില്ലെന്നാണ് ദിനപത്രത്തിന്റെ ബിസിനസ് ലേഖകനായ ദുബെ ഐഎഎന്‍സ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്. ആധികാരികമായ കേന്ദ്രത്തില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ബ്രേക്കിങ് വാര്‍ത്ത സ്ഥീരീകരിക്കപ്പെട്ടതിലുള്ള സന്തോഷത്തിലാണ് ദുബെ. ഒപ്പം ബൈലൈനിലൂടെ മാധ്യമലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞതിലും ദുബെ ആഹ്ലാദിക്കുന്നു.
കള്ളപ്പണം കണ്ടെത്താന്‍ വളരെ രഹസ്യമായി നടത്തിയ നീക്കമാണ് നോട്ട് നിരോധനമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദം ഇതോടെ പൊളിയുകയാണ്. കേജരിവാള്‍ ആരോപിച്ചത് പോലെ വേണ്ടപ്പെട്ടവര്‍ നേരത്തെ ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നു.