സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ കൊലപ്പെടുത്തിയ കേസില്‍ മാഡ്‌സണിന് ജീവപര്യന്തം. മാഡ്‌സണ്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിയില്‍ വെച്ചാണ് കിം വാള്‍ എന്ന പത്രപ്രവര്‍ത്തകയെ കൊലപ്പെടുത്തി കടലില്‍ എറിഞ്ഞത്. ആഗസ്റ്റ് 10 നാണ് പീറ്റര്‍ മാഡ്‌സണ്‍ എന്നയാള്‍ സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയെ കുറിച്ച് പഠിക്കാനും അഭിമുഖം നടത്താനുമായി കിം വാള്‍ പോയത്. തുടര്‍ന്ന് കാണാതായ കിം വാളിന്റെ ശരീരം 12 ദിവസങ്ങള്‍ക്കു ശേഷം കൈകാലുകള്‍ മുറിച്ചു മാറ്റിയ ഉടല്‍ തീരത്തടിയുകയായിരുന്നു. പിന്നീട് കിമ്മിന്റെ തലയും കൈകാലുകളും കടലിനടിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി.
പോലീസ് അന്വേഷണത്തിന് ഒടുവില്‍ മാഡ്‌സണെ അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ കിമ്മിന്റെ തല കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തിന് വിലങ്ങു തടിയായി. ഒടുവില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ കിം വാളിന്റെ വസ്ത്രങ്ങളും മറ്റും കണ്ടെടുക്കുകയായിരുന്നു. ഇതിനടുത്തു നിന്നാണ് തലയും ലഭിച്ചത്.