സൂറത്ത്: ഗുജറാത്തില്‍ ഭാര്യയുടെയും മൂന്നു പെണ്‍മക്കളുടെയും കണ്‍മുന്നില്‍ മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊന്നു. സൂറത്ത് ആസ്ഥാനമായുള്ള വാരികയില്‍ ജോലി ചെയ്യുന്ന ജൂന്‍ദ് ഖാന്‍ പഠാ(37)നാണ് മരിച്ചത്.
ഭാര്യക്കും 10, നാല്, രണ്ടര വയസ് പ്രായമുള്ള മക്കള്‍ക്കുമൊപ്പം ഷാപോര്‍ വാദിലെ ബന്ധുക്കളെ കാണാന്‍ െബെക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. മാര്‍ഗമധ്യേ പിന്നില്‍ നിന്നെത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് വീഴ്ത്തി. അഞ്ചു പേരും റോഡില്‍ തെറിച്ച് വീണു.
പിന്നാലെ കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം ജൂന്‍ദ് ഖാനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കുത്തേറ്റ് ഖാന്‍ തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സൂറത്ത് പോലീസ് അറിയിച്ചു.