കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

മാതൃഭൂമി ന്യൂസ് ചാനല്‍ സംഘം യാത്ര ചെയ്തിരുന്ന വള്ളം കോട്ടയം വൈക്കം കനാലില്‍ മറിഞ്ഞാണ് രണ്ടു പേരെ കാണാതായത്. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്പ് പ്രാദേശിക ലേഖകന്‍ കെ.കെ.സജി (മെഗാസ് സജി 47), തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ (ഉഴത്തില്‍) ബാബുവിന്റെ മകന്‍ ബിപിന്‍ ബാബു (27) എന്നിവരെ ആയിരുന്നു കാണാതായത്. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി.ശ്രീധരന്‍ (28), തിരുവല്ല ബ്യൂറോയിലെ ക്യാമറാമാന്‍ അഭിലാഷ് എസ്.നായര്‍ (26), വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍ അഭിലാഷ് ഭവന്‍ കെ.പി.അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും എടുത്തശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എഴുമാന്തുരുത്തിലേക്കു വള്ളത്തില്‍ വരുമ്പോഴാണ് അപകടം. വള്ളത്തിനു ചോര്‍ച്ചയുണ്ടായിരുന്നെന്ന് ശ്രീധരന്‍ പറയുന്നു. വെള്ളം കയറി മറിഞ്ഞ വള്ളത്തില്‍ അഞ്ചുപേരും ആദ്യം പിടിച്ചു കിടന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രക്ഷിക്കാനെത്തിയ വള്ളത്തിലേക്ക് കയറ്റുന്നതിനു മുമ്പ് സജിയുടെയും ബിപിന്റെയും പിടിവിട്ടു പോവുകയായിരുന്നു. സജിയെയും ബിപിനെയും കണ്ടെത്താന്‍ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും സ്‌കൂബാ സംഘവും വൈകിട്ട് എട്ടു വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടാകാതിരുന്നതിനെ  തുടര്‍ന്ന്  ഇന്നു വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Top