ശ്രീനഗര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ പത്രത്തിന്റെ എഡിറ്ററുമായിരുന്ന ഷുജാത്ത് ബുഖാരിയെ വെടിവച്ച് കൊലപ്പെടുത്തിയ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞുവെന്ന് ജമ്മു കശ്മീര്‍ പൊലീസ്. മൂന്നംഗ സംഘത്തിലെ ഒരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയും മറ്റു രണ്ടുപേര്‍ തദ്ദേശവാസികളാണെന്നുമാണു റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ 14നാണു ബൈക്കിലെത്തിയ മൂന്നംഗ സംഘം ബുഖാരിയെയും രണ്ട് അംഗരക്ഷകരെയും വെടിവച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ ആക്രമികളെ കണ്ടെങ്കിലും മുഖം മറച്ച നിലയിലായിരുന്നു.
ശ്രീനഗര്‍ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നവീദ് ജട്ട് എന്ന പാക് സ്വദേശി പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നും പൊലീസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ബുഖാരിയുടെ കൊലപാതകത്തില്‍ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.