ഹൈദരാബാദ്: ഹൈദരാബാദില്‍ വാര്‍ത്താ അവതാരകയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തെലുഗു ചാനലായ വി6ലെ വാര്‍ത്താ അവതാരകയായ രാധിക റെഡ്ഡിയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രി 10.45ഓടെ ഹൈദരാബാദിലെ മൂസാപേട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നാണ് രാധിക ചാടിമരിച്ചത്. മാനസികസമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും രാധിക കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയായിരുന്നു രാധിക ജീവനൊടുക്കിയതെന്ന് കുകാട്പള്ളി എസ്‌ഐ മജീദ് പറഞ്ഞു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് രാധിക സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആറ് മാസം മുമ്പായിരുന്നു രാധിക ഭര്‍ത്താവുമായി പിരിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കും 14 വയസുകാരനായ മകനുമൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു
Tags: journalist death