മസാച്ചുസെറ്റ്‌സ്: പാരപണിതവര്‍ക്കും കൂടെ നില്‍ക്കാത്തവര്‍ക്കും മംഗളം പണികൊടുത്തു തുടങ്ങുകയാണ്? വെള്ളമടി മാധ്യമ പ്രവര്‍ത്തകരെ പിന്നോട്ടടിക്കുമെന്ന പഠന റിപ്പോര്‍ട്ട് മങ്ങളം പുറത്തുവിട്ടു..അമിത മദ്യപാനം മാധ്യമ പ്രവര്‍ത്തകരെ പിന്നോട്ടു വലിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച് മംഗളം മാധ്യമ പ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ത്തതാണെന്നാണ് വാര്-ത്തകള്‍ പ്രചരിക്കുന്നത് .മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിഷയം വന്നപ്പോള്‍ നിഷ്കരുണം തള്ളിക്കളയുകയും ഒറ്റപ്പെടുത്തുകയും ചെയ്ത മാധ്യമ യൂണിയനുകളെ ‘കുലം കുത്തികളായി കണ്ട് മംഗളം പണിതുടങ്ങിയതാണെന്നും സംസാരമുണ്ട്.
മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്ന സ്ഥാപനം നടത്തിയപഠനമാണ് മംഗളം പുറത്തുവിട്ടത്. 31 മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ സംഘത്തിലാണ് പഠനം നടത്തിയത്. വികാരങ്ങളെ നിയന്ത്രിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ പിന്നിലാണ്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തയ്യാറല്ല. സൃഷ്ടിപരമായ ചിന്ത മറ്റുള്ളവരെ അപേക്ഷിച്ച് മാധ്യമ പ്രവര്‍ത്തകരില്‍ താഴെയാണ്.മദ്യം, കാപ്പി, പഞ്ചസാര തുടങ്ങിയവയുടെ അമിതോപയോഗമാണ് കാരണം എന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. നിര്‍ജലീകരണം തലച്ചോറിനെ ബാധിക്കും. അതേ സമയം ജോലിയുടെ സമ്മര്‍ദം മാധ്യമ പ്രവര്‍ത്തകരെ ബാധിക്കുന്നില്ലത്രേ.
പ്രതിസന്ധികള്‍ പത്രപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നു എന്ന കാര്യവും മംഗളം എടുത്ത് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എ.കെ.ശശീന്ദ്രന്‍ മോഡല്‍ വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നു ചുരുക്കം.ഏതാണ്ട് ഒരു മാസത്തോളമാണ് മംഗളത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍ ജയിലില്‍ കിടന്നത്. കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ചില നടപടികള്‍ സ്വീകരിച്ചതല്ലാതെ മിക്ക മാധ്യമങ്ങളും മംഗളത്തെ കണ്ടില്ലെന്ന് നടിച്ചു. അവരുടെ പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ യാതൊരു സഹായവും ചെയ്തില്ല. ഒരു ഘട്ടത്തില്‍ ചാനലിന്റെ ലൈസന്‍സ് വരെ പോകുമെന്നു പറഞ്ഞു കേട്ടു. സംഭവത്തില്‍ നേട്ടമുണ്ടാക്കിയത് ഒരേ ഒരു ആള്‍ മാത്രം. അത് എ.കെ.ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടിയാണ്. എന്നാല്‍ മന്ത്രി സ്ഥാനം കിട്ടിയതോടെ തോമസ് ചാണ്ടിയും മംഗളത്തെ കൈവിട്ടു എന്നാണ് വിവരം.
ഗതാഗത മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാനിടയയ സംഭവ വികാസങ്ങളെ തുടര്‍ന്ന് സഹമാധ്യമങ്ങള്‍ മംഗളത്തിനെതിരെ സ്വീകരിച്ച നിലപാടുകളാണ് മാധ്യമ ലോകത്ത് നിന്നും അവരെ ഒറ്റപ്പെടുത്തിയത്. സാധാരണ ഇത്തരം വാര്‍ത്തകള്‍ ഒരു മാധ്യമം അവരുടെ എക്‌സിക്ലുസീവായി നല്‍കുമ്പോള്‍ മറ്റ് മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കാറില്ല. എന്നാല്‍ വിവാദം നിലനില്‍ക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെടും. എന്നാല്‍ മന്ത്രി ശശീന്ദ്രനെ മംഗളം ചതിച്ചു എന്ന വിലയിരുത്തലിലാണ് മറ്റ് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നത്.മാത്രമല്ല സംഘടിതരായാ മാധ്യമ യൂണിയന്‍ മംഗളത്തിലെ ഒരു വിധത്തിലും സഹായിക്കാന്‍ തയ്യാറായില്ല എന്നതും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടുതാനും .