കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലചെയ്യപെട്ടിട്ടും ഒരക്ഷരം പ്രതികരിക്കാത്ത സാഹിത്യനായകര്ക്കെതിരെ ജോയ് മാത്യു. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന് എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുകയെന്നും അദ്ദേഹം പറയുന്നു
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി
ജീവികളൊന്നും നാട്ടില്‍ രണ്ടു
നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന് എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുക?