തിരുവനന്തപുരം: ജിഷ്ണുകേസില്‍ സര്‍ക്കാരിനെയ ന്യായികരിച്ചും ജിഷ്ണുവിന്റെ കുടുംബത്തെ അവഹേളിച്ചും സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം. ജിഷ്ണുകേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ചാണം പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യനല്‍കിയിരിക്കുന്നത്. കേരള സര്‍ക്കാര്‍ അപൂര്‍വ്വമായാണ് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കുന്നത്.
ജിഷ്ണു കേസ് പ്രചാരണമെന്ത് ? സത്യമെന്ത് ? എന്ന തലക്കെട്ടിലാണ് പരസ്യം. മഹിജയ്‌ക്കെതിരെ പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്നും , പുറത്തുനിന്നുള്ള സംഘമാണ് പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതെന്നും പരസ്യത്തില്‍ വിശദീകരിക്കുന്നു. ഡിജിപി ഓഫീസിന് മുന്നിലെ സംഭവങ്ങള്‍ സര്‍ക്കാരിനെതിരായ ഗൂഢനീക്കത്തിന്റെ ഭാഗമെന്നും പരസ്യത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നു. ആദ്യം മുതലേ ഗൗരവത്തോടെയാണ് പൊലീസ് കേസിനെ സമീപിച്ചതെന്നും സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പൊലീസ് കേസ് തെളിയിക്കുവാന്‍ ശ്രമിക്കുന്നതെന്നും വിശദീകരിക്കുന്നു
ജിഷ്ണുകേസില്‍ കുടുംബത്തിന്റെ ആവശ്യമെല്ലാം അംഗീകരിച്ചു. സ്‌പെഷ്യല്‍ പോസിക്യൂട്ടറായി സിപി ഉദയഭാനുവിനെ നിയമിച്ചതും കിരണ്‍ നാരായണനെ അന്വേഷണ ഉദ്യോഗസ്ഥനുമായി നിയോഗിച്ചതും കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ അത് റദ്ദാക്കാന്‍ സുപ്രീംകോതിയെ സമീപിച്ചു. കൃഷ്ണദാസിന്റെ അറസ്റ്റിന്റെ സാഹചര്യം ഉള്‍പ്പെടെ വിശധീകരിക്കുന്നുണ്. ഇനിയൊരു ജിഷ്ണുവും സമൂഹത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഡിജിപിയെ കാണാന്‍ മഹിജയേയും ആറു ബന്ധുക്കളേയും അനുവദിച്ചിരുന്നു. ഡിജിപി കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ വലിയൊരു സംഘവുമായി കാണാനെത്തി. ഇതാണ് തടഞ്ഞത്. ഗൂഡാലോചയുടെ ഫലമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. മഹിജയെ പൊലീസ് വലിച്ചിഴച്ചുവെന്ന ആരോപണവും നിഷേധിക്കുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്നു പരസ്യം വിശദീകരിക്കുന്നു. പ്രശ്‌നങ്ങളുണ്ടാക്കിയതു പുറത്തുനിന്നുള്ള സംഘമാണെന്നാണു വാദം.
സത്യങ്ങള്‍ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത നടപടികളാണു കേസില്‍ സര്‍ക്കാരില്‍നിന്നുണ്ടായത്. കേസ് നിഷ്പക്ഷമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. 14 പോയിന്റുകളാണ് പരസ്യത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ജിഷ്ണുവിന്റെ അമ്മയോടും കുടുംബത്തോടും പൊലീസ് ചെയ്തത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്ന സംഭവമായാണു പാര്‍ട്ടിയും മുന്നണിയും അതിനെ കണ്ടത്. സര്‍ക്കാര്‍ പ്രതിരോധത്തിലായതിനാലാണു പത്രപ്പരസ്യം നല്‍കി കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയാറായത്.