പത്ത് വര്‍ഷം ഭര്‍ത്താവിനോട് നിയമയുദ്ധം നടത്തി വിജയം നേടിയ സൗദ; പതിനെട്ടാം വയസില്‍ വിവാഹിതയായതോടെ തുടങ്ങിയ കണ്ണീരിന് അവസാനമാകുമോ

കൊച്ചി: ഒരു പതിറ്റാണ്ടിന്റെ നിയമ യുദ്ധത്തിനൊടുവില്‍ സൗദയ്ക്ക് കണ്ണീരൊപ്പാന്‍ കഴിയുമോ.?പതിനെട്ടാം വയസില്‍ വിവാഹിതയായി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് വീട് വീട്ട സൗദ എന്ന യുവതി നടത്തിയ നിയമ പോരാട്ടവും വിജയവും രാജ്യത്തെ മുസ്ലീം വിവാഹമോചനജീവനാംശ കേസില്‍ ശ്രദ്ധേയമാകുന്നു

1995ല്‍ കോഴിക്കോട് ചാലിയം സ്വദേശിയായ അബ്ബാസ് പാലയ്ക്കലിനെ വിവാഹം കഴിച്ചത്. പതിനെട്ടാം വയസില്‍ വിവാഹിതയായ സൗദ ഭര്‍ത്താവ് അബ്ബാസുമായി കോഴിക്കോട് ചാലിയത്ത് താമസമാരംഭിച്ചെങ്കിലും ജീവിതത്തിന്റെ നല്ല ദിനങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങുകയായിരുന്നു. ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുന്നതിനെ കൂടി എതിര്‍ത്തതോടെ കാര്യങ്ങള്‍ വഷളായി.
ഭര്‍ത്താവിനെ കൂടാതെ അബ്ബാസിന്റെ ബന്ധുവും ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതോടെ അബ്ബാസിന്റെ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായി. ഈ അവസരം മുതലെടുത്ത് എല്ലാ കുറ്റവും സൗദയുടെ തലയില്‍ കെട്ടി വച്ച് മൂന്നു മക്കളെയും സൗദയെയും ഉപേക്ഷിച്ച് അബ്ബാസ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടു വാടകയ്ക്കും കുട്ടികളുടെ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റാരും സഹായിക്കാനില്ലാത്തതിനാല്‍ സൗദ കൂലിവേലയ്ക്ക് പോകാന്‍ തുടങ്ങി. ഈ സമയത്താണ് വിവാഹമോചനത്തിനുള്ള നോട്ടീസ് അബാസില്‍ നിന്ന് സൗദയ്ക്ക് ലഭിക്കുന്നത്.

2013ല്‍ സൗദയുടെ ദയനീയസ്ഥിതി മനസിലാക്കിയ ജില്ലാ കോടതി, അബ്ബാസ് 3.6 ലക്ഷം രൂപ സൗദയ്ക്ക് നല്‍കണമെന്ന് വിധിച്ചു. എന്നാല്‍ വിധിക്കെതിരെ അബ്ബാസ് ഹൈക്കോടതിയെ സമീപിച്ചു. ഇതിനടെ വൃക്കരോഗം ബാധിച്ച സൗദയ്ക്ക് ജോലിക്കു പോലും പോകാന്‍ കഴിയാതെ വന്നു. ഇതോടെ മക്കളുടെ കാര്യത്തില്‍ ആശങ്കയിലായ സൗദ, നാട്ടുകാരുടേയും മക്കളുടെയും സഹായത്തോടെ മൂത്ത മകള്‍ റാഹിലയുടെ വിവാഹം നടത്തി.

മൂത്ത മകളുടെ വിവാഹത്തിന് എടുത്ത ഒരു ലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഇളയ മകളുടെ പഠനം മുടങ്ങുമെന്ന ആശങ്കയിലായിരുന്നു സൗദ. ‘സ്വന്തം രക്തത്തില്‍ ജനിച്ച മകളുടെ വിവാഹത്തിനോ, അവരുടെ പഠിപ്പിനോ ഒരു രൂപ പോലും ചെലവാക്കാതെ സുഖിച്ച് കഴിയുകയാണ്.

എന്റെ സഹോദരനാണ് അബ്ബാസിന് ദുബായില്‍ ജോലി വാങ്ങി കൊടുത്തത്. അസുഖം മൂലം എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മക്കളുടെ കാര്യമോര്‍ത്താണ് എനിക്ക് ദുഃഖം. എന്റെ വിവാഹത്തിന് ബാപ്പ നല്‍കിയ സ്ഥലം പോലും അയാള്‍ തട്ടിയെടുത്തു. ആ സ്ഥലത്താണ് ഇപ്പോള്‍ അയാളും പുതിയ ഭാര്യയും വീട് വച്ച് താമസിക്കുന്നത് ‘ സൗദ കണ്ണീരോടെ പറയുന്നു. സൗദയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെ ഇളയമകന്‍ ചെറിയ ജോലികള്‍ ഒക്കെ ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്.

എന്നാല്‍ കേസില്‍ അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷിച്ച അബ്ബാസിന്റെ പ്രതീക്ഷകളെ തകര്‍ത്തു കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. സൗദയുടേയും അബ്ബാസിന്റെയും ഭാഗം കേട്ട ഹൈക്കോടതി വിധി ഇങ്ങനെ ആയിരുന്നു. ‘സൗദയുടെ ഭര്‍ത്താവായ അബ്ബാസ് ഫിഷിങ് ബോട്ടുകളുടെ ഉടമസ്ഥനും സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുമാണ്.

എന്നാല്‍ അബ്ബാസിന്റെ മുന്‍ഭാര്യയും മക്കളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും കോടതി മനസിലാക്കുന്നു. അതിനാല്‍ സൗദയ്ക്കും മക്കള്‍ക്കും 3.6ലക്ഷം കൊടുക്കണമെന്ന ജില്ലാ കോടതി വിധിക്കു പുറമെ സൗദയുടെ ചികിത്സയ്ക്കായി 2.6 ലക്ഷം രൂപ കൂടി നല്‍കണമെന്നാണ് കോടതി വിധി.

ഹൈക്കോടതി വിധിക്കെതിരെ അബ്ബാസ് മേല്‍കോടതികളെ സമീപിച്ചാല്‍ സൗദയുടെ ജീവിതം ഇനിയും നരകതുല്ല്യമാകും. ഈ സ്ത്രീയെ പട്ടിണികിട്ടാന്‍ കൊല്ലാന്‍ വേണ്ടി മാത്രമാകും ലക്ഷങ്ങള്‍ ചെലവാക്കി മേല്‍കോടതികളില്‍ ഇയാള്‍ നടത്തുന്ന നിയമ പോരാട്ടം.
. അത് കൊണ്ട് തന്നെ മനുഷ്യ സ്‌നേഹികളുടെ ഇടപെടലാണ് സൗദ പ്രതീക്ഷിക്കുന്നത്.

Top