തിരുവനന്തപുരം: അഭയക്കേസിലെ പ്രതികള്‍ക്കു കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സി ബി ഐ കോടതിയുടേതാണ് ഉത്തരവ്.
സ്ഥിരമായി ഹാജരാകാത്തതിന് ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനുവരി 19ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് 2008ലാണ്. അതിന് ശേഷം ഇവര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. എന്നാല്‍ ഒന്നരവര്‍ഷമായി കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയില്‍ നടക്കുന്നുണ്ട്.
എല്ലാമാസവും കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ ഹാജരാകേണ്ട പ്രതികള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഹാജരായിട്ടില്ല എന്ന് സി ബി ഐ കോടതിയില്‍ അറിയച്ചതിന് തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം.